വി. മരിയ ഗൊരേത്തിയുടെ നവനാൾ പ്രാർത്ഥന – രണ്ടാം ദിനം

ദൈവസ്‌നേഹത്തിന്റെ മാതൃകയായ വി. മരിയ ഗൊരേത്തീ, വലിയ പ്രതിസന്ധികളിലും സ്വന്തം കുടുംബത്തോട് അങ്ങ് കാണിച്ച കരുതലും മരണസമയത്തു പോലും ശത്രുക്കളോടുണ്ടായിരുന്ന മനോഭാവവും അങ്ങയുടെ ദൈവസ്‌നേഹത്തിന്റെ ആഴം ഞങ്ങള്‍ക്ക് മനസിലാക്കിത്തന്നു.

ദൈവസ്‌നേഹത്തെയും സഹോദരസ്‌നേഹത്തെയും കുറിച്ച് ചെറുപ്രായത്തില്‍ തന്നെ അങ്ങ് മനസിലാക്കിയിരുന്നല്ലോ. അതുപോലെ എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്‌നേഹിക്കാനും തന്നെപ്പോലെ മറ്റുള്ളവരെ സ്‌നേഹിക്കാനും എന്നേയും പഠിപ്പിക്കണമേ. ഏറ്റവും സന്തോഷത്തോടെ കുടുംബത്തിനുവേണ്ടി സേവനം ചെയ്യാനും എന്റെ സ്‌നേഹവും കരുതലും ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനും കര്‍ത്താവിനെ നാഥനായി ഹൃദയത്തില്‍ സ്വീകരിക്കാനും എനിക്ക് കഴിയുന്നതിനായി പ്രാര്‍ത്ഥിക്കണമേ. പ്രത്യേകമായി ഈ നൊവേനയിലൂടെ ഞാന്‍ അപേക്ഷിക്കുന്ന കാര്യം (പ്രാര്‍ത്ഥന സമര്‍പ്പിക്കുക) ദൈവസന്നിധിയില്‍ സമര്‍പ്പിക്കണമേ. എങ്കിലും എന്റെ ഇഷ്ടമല്ല ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.