വിശുദ്ധ യൂദാ ശ്ലീഹയോടുള്ള നൊവേന: നാലാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

പ്രാരംഭ പ്രാര്‍ത്ഥന

ഞങ്ങൾക്ക് പ്രത്യേക മദ്ധ്യസ്ഥനായി വി. യൂദാശ്ലീഹായെ നിയമിച്ചുനല്‍കിയ പരമകാരുണ്യവാനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ആ വിശുദ്ധനിലൂെടെ അങ്ങേ കൃപാകടാക്ഷം ഞങ്ങളുടെമേൽ തിരിക്കണമേ. കാരുണ്യവാനായ ദൈവമേ, വി. യൂദാശ്ലീഹാ വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും, ആമ്മേന്‍.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വി. യൂദാശ്ലീഹയോടുള്ള നൊവേന: നാലാം ദിവസം  

അനുഗ്രഹീതനായ വിശുദ്ധ യൂദാശ്ലീഹായേ, ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളില്‍ ആത്മവിശ്വാസവും പ്രത്യാശയും ലഭിക്കുന്നതിനായി ഇപ്പോള്‍ അങ്ങയുടെ സഹായം ഞങ്ങള്‍ കേണപേക്ഷിക്കുന്നു. സ്വര്‍ഗ്ഗീയഭവനത്തിലേയ്ക്കുള്ള യാത്രാമധ്യേ, ഈ ഭൂമിയില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്ന എനിക്കും എന്റെ സഹോദരങ്ങള്‍ക്കും ആവശ്യമായ പ്രത്യേക അനുഗ്രഹങ്ങള്‍ അങ്ങയുടെ മഹനീയ യോഗ്യതയാല്‍ ഞങ്ങള്‍ക്ക് നേടിത്തരേണമേ. ആമ്മേന്‍.

വി. യൂദാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.