ജോസഫ് ചിന്തകൾ 303: ജോസഫ് – വിവേകത്തോടും ഉത്സാഹത്തോടും കൂടി ദൈവപിതാവിനെ അനുസരിച്ചവൻ

കർത്തൂസിയൻ ഓർഡറിന്റെ (Carthusian Order) സ്ഥാപകനായ വി. ബ്രൂണോയുടെ ഓർമ്മദിനമാണ് ഒക്ടോബർ 6. രണ്ടാം ഉർബാൻ മാർപാപ്പയുടെ സുഹൃത്തും ഉപദേശകനുമായിരുന്നു വി. ബ്രൂണോ. നിശബ്ദതയും ഏകാന്തതയും ഇഷ്ടപ്പെട്ടിരുന്ന ബ്രൂണോയുടെ പ്രസിദ്ധമായ നിരീക്ഷണമാണ് ലോകം മാറ്റത്തിനു വിധേയപ്പെടുമ്പോൾ കുരിശ് സ്ഥായിയായി നിലകൊള്ളുന്നു എന്നത്.

വിവേകത്തോടും ഉത്സാഹത്തോടും കൂടി നിങ്ങൾ ശരിയായ അനുസരണം അനുഷ്ഠിക്കുമ്പോൾ തിരുലിഖിതങ്ങളിലെ ഏറ്റവും മനോഹരവും പുഷ്ടികരവുമായ ഫലം സവിവേകം നീ ശേഖരിക്കുയാണ് ചെയ്യുന്നത് എന്ന് സഹസന്യാസിമാരെ ബ്രൂണോ ഉപദേശിച്ചിരുന്നു. വി. ബ്രൂണോയുടെ ഈ ഉപദേശത്തിൽ യൗസേപ്പിതാവിന്റെ ചൈതന്യം നിഴലിച്ചുനിൽക്കുന്നു.

വിവേകത്തോടും ഉത്സാഹത്തോടും കൂടി ദൈവപിതാവിനെ അനുസരിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ആ ദിവ്യമായ അനുസരണം വഴി ദൈവപിതാവിന്റെയും സ്വർഗ്ഗത്തിന്റെയും പ്രീതിക്ക് അവൻ അവകാശിയായി. വിവേകത്തോടും ഉത്സാഹത്തോടും കൂടെ അനുസരിക്കാൻ തയ്യാറായാൽ അനുഗ്രഹം അവകാശമാക്കാം എന്നതാണ് യൗസേപ്പിതാവ് നമുക്കു നൽകുന്ന പാഠം.

“തന്റെ കല്‍പന അനുസരിക്കുന്നതോ, ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിന് പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്‌ഠം; മുട്ടാടുകളുടെ മേദസിനേക്കാള്‍ ഉത്‌കൃഷ്‌ടം” (1 സാമു 15:22).

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.