ഇടയ്ക്കാട് സെന്റ് ജോർജ്ജ് ക്‌നാനായ കത്തോലിക്കപ്പള്ളി ദ്വിശതാബ്ദി ജൂബിലി ഉദ്ഘാടനം ചെയ്തു

1822-ൽ സ്ഥാപിതമായ ഇടയ്ക്കാട് സെന്റ് ജോർജ്ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ ദ്വിശതാബ്ദി ജൂബിലി കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു.

അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ, വിസിറ്റേഷൻ സന്യാസിനി സമൂഹം സുപ്പീരിയർ സി. കരുണ എസ്.വി.എം, വികാരി ഫാ. ജോൺ ചേന്നാകുഴി, ജോസ് വട്ടത്തിൽ, എന്നിവർ പ്രസംഗിച്ചു.

ഫാ. ജോൺ ചേന്നാകുഴി, വികാരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.