ആരാധാനാ വിലക്ക് തുടരുമ്പോഴും ഫെമിനിസ്റ്റ് മാർച്ചിന് അനുമതി: പ്രതിഷേധവുമായി വിശ്വാസികൾ

പൊതു ആരാധന നടത്തുന്നതിനുള്ള വിലക്ക് തുടരുന്നതിന് ഇടയിലും ഫെമിനിസ്റ്റ് റാലി നടത്തുവാൻ അനുവാദം നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സ്‌പെയിനിലെ വിശ്വാസികൾ. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതാ റാലി നടത്തുന്നതിനാണ് അധികാരികൾ അനുമതി നൽകിയിരിക്കുന്നത്.

മാർച്ച് 8 -ന് വിവിധ ഫെമിനിസ്റ്റ് സംഘടനകൾ സ്പെയിനിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനത്തിനായി ആഹ്വാനം ചെയ്തു. മാഡ്രിഡിൽ 500 പേരുടെ മാർച്ചുകൾക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. എന്നാൽ അനുമതി നൽകിയതിനെതിരെ കത്തോലിക്കരും ആരോഗ്യ മന്ത്രിയും രംഗത്തെത്തി. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ മുതൽ ദൈവാലയങ്ങൾ അടഞ്ഞു കിടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് ദൈവാലയങ്ങൾ തുറക്കുവാനും പൊതു ആരാധനാ നടത്തുവാനും ഉള്ള സഭയുടെ ആവശ്യം നിരവധി തവണ തള്ളിയ അധികാരികൾ ഇത്തരം ഒരു മാർച്ചിന് അനുമതി നൽകിയത് വിശ്വാസികളെ പ്രകോപിതരാക്കുന്നു. നോമ്പുകാലത്ത് പോലും ദൈവാലയങ്ങളിൽ എത്തുവാൻ അനുവദിക്കാത്ത അധികാരികളുടെ നടപടികളും വിശ്വാസികളെ വേദനിപ്പിക്കുന്നു.

ആരോഗ്യമന്ത്രി കരോലിന ഡാരിയാസും ഫെമിനിസ്റ്റ് മാർച്ചുകൾ നടത്തുന്നതിനെതിരെ രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.