വർണ്ണവിവേചനത്തിന്റെ ഇരുണ്ടനാളുകളിൽ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു ആർച്ചുബിഷപ്പ് ടുട്ടു: സൗത്ത് ആഫ്രിക്കൻ ബിഷപ്പ്

വർണ്ണവിവേചനത്തിന്റെ ഇരുണ്ടനാളുകളിൽ ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടു പ്രത്യാശയുടെ വെളിച്ചമായിരുന്നുവെന്ന് ക്ലെർക്‌സ്‌ഡോർപ്പിലെ ബിഷപ്പ് വിക്ടർ ഫലാനയും ലെയ്‌സൺ ബിഷപ്പും അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിലാണ് അവർ ഇപ്രകാരം പ്രസ്താവിച്ചത്.

“അധികാരികളോട് സത്യം സംസാരിക്കുകയും വർണ്ണവിവേചന ഗവൺമെന്റിനെയും എഎൻസി നേതൃത്വത്തിലുള്ള സർക്കാരിനെയും, അവർ അഴിമതി കാണിക്കാൻ തുടങ്ങിയപ്പോഴും രാജ്യത്തെ ദാരിദ്ര്യപ്രശ്നം കൈകാര്യം ചെയ്യാൻ സമയമെടുത്തപ്പോഴും അദ്ദേഹം വിമർശിച്ചു. തനിക്ക് പ്രാർത്ഥിക്കണമെന്നും അതേ സമയം സ്വാതന്ത്ര്യത്തിനായി പോരാടണമെന്നും അറിയാമായിരുന്ന ഒരു പ്രവാചകനായിരുന്നു ആർച്ച്ബിഷപ്പ് ടുട്ടു. പ്രവൃത്തികളില്ലാത്ത വിശ്വാസം നിർജ്ജീവമാണെന്നു പറയുന്ന ആത്മീയതയിൽ അദ്ദേഹം വിശ്വസിച്ചിരുന്നു” – ബിഷപ്പ് വിക്ടർ ഫലാന പറഞ്ഞു.

“ആർച്ചുബിഷപ്പിന്റെ മരണത്തിൽ നാമെല്ലാവരും ദുഃഖിതരാണ്. ആളുകളുമായി ഊഷ്മളമായ ബന്ധം, എവിടെയും എല്ലായിടത്തും അനീതിക്കെതിരെയുള്ള പ്രവാചകശബ്ദം ഇവയൊക്കെ ആർച്ച്ബിഷപ്പ് ടുട്ടുവിനെ വേറിട്ടു നിർത്തി” – സതേൺ ആഫ്രിക്കൻ കാത്തലിക് ബിഷപ്പ്സ് ഡയറക്ടർ ഫാ. പീറ്റർ ജോൺ പിയേഴ്സൺ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ അഹിംസാമാർഗ്ഗത്തിലൂടെ പോരാട്ടം നടത്തിയ ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന് വിട ചൊല്ലാൻ ഒരുങ്ങുകയാണ് ജന്മനാടും ലോകമെമ്പാടുമുള്ള ആരാധകരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.