കെനിയയിലെ തീവ്രവാദി ആക്രമണത്തിൽ ആറ് ക്രൈസ്തവർ കൊല്ലപ്പെട്ടു

കെനിയയിൽ ജനുവരി മൂന്നിനു നടന്ന തീവ്രവാദി ആക്രമണത്തിൽ ആറ് ക്രൈസ്തവർ കൊല്ലപ്പെട്ടു. കെനിയയിലെ ലാമു വെസ്റ്റിലെ വിധു ഗ്രാമത്തിൽ അൽ-ഷബാബ് തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

“ഏഴ് വീടുകൾ കത്തി നശിച്ചു. നാല് ആളുകളുടെ മൃതദേഹങ്ങൾ വീടുകൾക്കുള്ളിൽ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിച്ചിരിക്കുകയാണ്. ഒരു മൃതദേഹം വീടിനു മുന്നിൽ കത്തിച്ച നിലയിലും മറ്റൊരു മൃതദേഹം തലയറുത്ത രീതിയിലുമാണ്. സൊമാലിയൻ തീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് ക്രൈസ്തവരെ സംരക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ടത്ര നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല” – മജംബെനിയിലെ ഒരു പ്രാദേശിക ദൈവാലയത്തിലെ പാസ്റ്റർ സ്റ്റീഫൻ സില പറഞ്ഞു.

സൊമാലിയ ആസ്ഥാനമായുള്ള ഭീകരസംഘടനയായ അൽ-ഷബാബ് 2016 ജനുവരി 15 -ന്, സൊമാലിയയിൽ സമാധാന ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന 200-ലധികം കെനിയ ഡിഫൻസ് ഫോഴ്‌സ് (കെഡിഎഫ്) സൈനികരെ എൽ-അദ്ദെയിൽ വച്ച് കൊലപ്പെടുത്തിയിരുന്നു. 2019 ജനുവരി 15 -ന് നെയ്‌റോബിയിലെ ദുസിത് ഡി2 ഹോട്ടലിൽ നടന്ന ആക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. 2020 ജനുവരി അഞ്ചിന്, ലാമുവിലെ മാൻഡ ബേ എയർഫീൽഡിൽ നടന്ന ആക്രമണത്തിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.