ജീവിതത്തിലെ ഏഴു അത്ഭുതങ്ങൾ

1. അമ്മ

ഈ ലോകത്തിലേക്കു നിനക്കു ആദ്യം സ്വാഗതമോതുന്ന വ്യക്തി. ആ അമ്മയെ സ്നേഹിക്കുക, മറക്കാതിരിക്കുക. അമ്മ തൻ്റെ കുഞ്ഞിനെ അവളുടെ ഉദരത്തിൽ ഒൻപതു മാസവും കരങ്ങളിൽ മൂന്നു വർഷവും ഹൃദയത്തിൽ എപ്പോഴും വഹിക്കുന്നു.

2. അപ്പൻ

നിൻ്റെ മുഖത്തെ പുഞ്ചിരി കാണാൻ ജീവിതത്തിലെ എല്ലാ യാതനകളിലൂടെയും കടന്നു പോകുന്ന ആദ്യ വ്യക്തി. ആ പിതാവിനെ സ്നേഹിക്കുകകാരണം നിൻ്റെ മുഖത്തു പുഞ്ചിരി വിരിയാൻ ധാരാളം ബലിയർപ്പണങ്ങൾ നടത്തിയ ബലിപീഠമാണ് ആ ഹൃദയം.

3. സഹോദരങ്ങൾ

നിനക്കു പങ്കുവയ്ക്കലിൻ്റെയും കരുതലിൻ്റെയും ആദ്യ പാഠങ്ങൾ പഠിപ്പിച്ചു നൽകിയ പ്രഥമ അധ്യാപകർ അവരാണ്. സഹോദരിമാർ. അമ്മയ്ക്കു ശേഷമുള്ള രണ്ടാമത്തെ അനുഗ്രഹമാണ് ഒരു നല്ല സഹോദരി. സഹോദരന്മാർ: നിന്നെ സ്നേഹിക്കുന്നു എന്നു അവർ ഒരിക്കലും നേരിട്ടു പറയുകയില്ല എങ്കിലും, ഈ ലോകത്തിലെ എല്ലാറ്റിനെക്കാളും അവർ നമ്മെ സ്നേഹിക്കുന്നവരാണ്.

4. സുഹൃത്തുക്കൾ

വ്യത്യസ്ത അഭിപ്രായങ്ങളും വീക്ഷണങ്ങളുമുള്ള വ്യക്തികളെ എങ്ങനെ ബഹുമാനിക്കണമെന്നു നമ്മളെ ആദ്യം പഠിപ്പിക്കുന്നവർ അവരാണ്. നല്ല ചങ്ങാതിമാർ നക്ഷത്രങ്ങളെപ്പോലെയാണ്, അവരെ നമ്മൾ എപ്പോഴും കാണുകയില്ല, പക്ഷേ അവർ അവിടെ നമുക്കായി എപ്പോഴും ഉണ്ടെന്നു നമുക്കറിയാം.

5. പ്രണയം

ആത്മസമർപ്പണത്തിൻ്റെയും വിട്ടുവീഴ്ചയുടെയും വില നിനക്കു ആദ്യം മനസ്സിലാക്കിതന്നതും, ഈ ലോകത്തിൽ ഒരുമിച്ചു പോകാൻ നി ആദ്യം പടവെട്ടിയതും പ്രണയത്തോടായിരിക്കാം. പ്രണയം അതു വ്യക്തിയോടൊ, ആദർശങ്ങളോടൊ, ജീവിതാവസ്ഥകളോടൊ ആകാം. ജിവിതത്തിൻ്റെ മനോഹാരിത നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന സുഗന്ധതൈലമാണ് വിശുദ്ധ പ്രണയം.

6. മക്കൾ

എങ്ങനെ നിസ്വാർത്ഥരായിരിക്കാമെന്നും നിന്നെക്കാൾ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാമെന്നും മനുഷ്യനെ പഠിപ്പിക്കുന്ന ആദ്യ പാഠപുസ്തകമാണ് കുട്ടികൾ.

7. പേരക്കുട്ടികൾ

വീണ്ടും വീണ്ടും ജീവിക്കാൻ മനുഷ്യനു ഊർജ്ജം നൽകുന്ന ഏക സൃഷ്ടിയാണ് പേരക്കുട്ടികൾ. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കും എന്നു ഉറപ്പു വരുത്തുക, കാരണം അതിനു നിനക്കു സാധിക്കും. ഒരിക്കൽ നിൻ്റെ തിരക്കുപിടിച്ച ജീവിതത്തിനവസാനം അവരോടൊത്തായിരിക്കാൻ ആഗ്രഹിച്ചാലൽ, അവർ ഈ ഭൂമിയിൽ ഉണ്ടാകണമെന്നു നിർബദ്ധമില്ല.

പൂർണ്ണതയുള്ള കുടുംബമല്ല നമുക്കാവശ്യം ഐക്യമുള്ള കുടുംബമാണ്. കുടുംബം രക്തബന്ധം മാത്രമല്ല. നിനക്കു ഏറ്റവും ആവശ്യം ഉള്ളപ്പോൾ നിൻ്റെ കരം ചേർത്തു പിടിക്കുന്നവരെല്ലാം നിൻ്റെ കുടുംബാംഗങ്ങളാണ്.

WhatsApp ലഭിച്ച ഒരു സന്ദേശത്തിൽ നിന്നുള്ള പ്രചോദനം അനുസരിച്ചു തയ്യാറാക്കിയത്.

ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.