സീറോ മലങ്കര മെയ് 30 മത്തായി 5: 17-19 നിലപാട്

ഒരുവന്റെ സ്വര്‍ഗ്ഗത്തിലെ വലുപ്പ ചെറുപ്പത്തിനാധാരം, ഭൂമിയിലെ അവന്റെ നിലപാടുകള്‍ തന്നെ. പ്രത്യേകിച്ച് തിരുവചനത്തോട്; അത് പാലിക്കാനും പാലിക്കപ്പെടാനും അവന്‍ പുലര്‍ത്തുന്ന നിഷ്ഠകള്‍ നിര്‍ബന്ധങ്ങള്‍ എപ്പോഴും നമുക്കുണ്ടാകുന്ന ഏറ്റവും വലിയ പ്രലോഭനം വചനത്തില്‍ മാറ്റം വരുത്താനുള്ള പ്രലോഭനം തന്നെയാണ്. തിരുവചനത്തില്‍ ഞാന്‍ വരുത്തുന്ന മാറ്റങ്ങള്‍ ദൈവദോഷവും വചനം എന്നില്‍ വരുത്തുന്ന മാറ്റങ്ങള്‍ ദൈവാനുഭവവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.