സീറോ മലബാർ മാർച്ച് 14 യോഹ 8: 1- 11 ആവർത്തനം 

“അവർ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാൽ അവൻ നിവർന്ന് അവരോട് പറഞ്ഞു: നിങ്ങളിൽ പാപം  ഇല്ലാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ.” വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ, കല്ലെറിഞ്ഞ്  കൊല്ലണം എന്ന ഉദ്ദേശത്താൽ മാത്രം വന്നവരാണ് ആ ജനക്കൂട്ടത്തിൽ ഉള്ളത്. അതിനായി അവർ മോശയുടെ നിയമം ഉദ്ധരിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ പ്രാവശ്യം അല്ല, ‘കല്ലെറിഞ്ഞുകൊല്ലണം’ എന്ന ആവശ്യം അവർ ഉന്നയിക്കുന്നത്. വചനം രേഖപ്പെടുത്തിയിരിക്കുന്നത്, “അവർ ആവർത്തിച്ച്” ചോദിച്ചു കൊണ്ടിരുന്നു എന്നാണ്. ചിലപ്പോഴൊക്കെ ഈയൊരു സ്വഭാവ വിശേഷം നമ്മളും പുലർത്താറില്ലെ? നമ്മുടെ ദൃഷ്ടിയിൽ തെറ്റുകാരെന്ന് തോന്നുന്നവരെക്കുറിച്ച്, ‘ആവർത്തിച്ച്’ പറഞ്ഞു കൊണ്ടിരിക്കുന്ന സ്വഭാവം നമുക്കുണ്ടോ? ഒരു വ്യക്തിയോടല്ല, പല വ്യക്തികളോട് പല ഇടങ്ങളിൽ വച്ച്, പല സമയങ്ങളിൽ ‘ആവർത്തിച്ച്’ കുറ്റം പറയുന്ന ശീലം പുലർത്തുന്നവരാണ് നമ്മളെങ്കിൽ ഓർക്കുക, ദൈവം വിധിക്കുന്നത്, നമ്മുടെ ആവർത്തിച്ചുള്ള കുറ്റം പറച്ചിലുകൾ കേട്ടിട്ടല്ല എന്ന കാര്യം. ദൈവം കരുണയുള്ളവനാണ്.

ഫാ. ജി.  കടൂപ്പാറയിൽ എം. സി. ബി. എസ്  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.