സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു

ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. കോട്ടയം ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ലഭ്യമാക്കിയ ബാഗുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോർജ്  പടികര, കോട്ടയം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രൊഫ. ഡോ. മാത്യു ജേക്കബ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നവര്‍ പ്രസംഗിച്ചു.

ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ സണ്ണി ജി. താന്നിക്കല്‍, ബിജി പുന്നൂസ് പച്ചിക്കര, എന്‍. ധര്‍മ്മരാജന്‍, കുരുവിള ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുമായാണ് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ട് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.