ഒരേ അൾത്താര: ആദരവിന്റെ കരഘോഷവും, ഓഖിയുടെ നിലവിളിയും

ക്ലിന്റൺ എൻ സി ഡാമിയൻ

ക്ലിന്റന്‍ എന്‍ സി ഡാമിയന്‍

കഴിഞ്ഞുപോയ ഞായർ കുർബ്ബാന (26.08.18) വിഴിഞ്ഞം പരിശുദ്ധ സിന്ധു യാത്ര ദേവാലയത്തെ സംബന്ധിച്ച് ചരിത്രതാളുകളിൽ ഇടം നേടിയ ഒന്നായിരുന്നു. ആ ഇടവകയിൽ നിന്നും രക്ഷാപ്രവർത്തനത്തിനു പോയ മുഴുവൻ മത്സ്യത്തൊഴിലാളികളും ചേർന്ന് നേതൃത്വം നൽകിയ കുർബ്ബാനയായിരുന്നു. ആഗസ്റ്റ് 16ന് ഇടവകയുടെ നേതൃത്വത്തിൽ ഒരു സൈന്യം പോലെ കുതിച്ച വള്ളങ്ങളും അതിലെ മത്സ്യത്തൊഴിലാളികളും ആദരിക്കപ്പെടുന്ന, അവർക്കുവേണ്ടി അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബ്ബാനയായിരുന്നു അത്. ഒപ്പം പ്രളയബാധിത പ്രദേശത്തു നിന്നും ഒരുപ്പറ്റം മനുഷ്യർ തങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനും നന്ദി പ്രകാശിപ്പിക്കുന്നതിനും വേണ്ടി അവരുടെ വൈദീകനൊപ്പം പ്രളയ മണ്ണിൽ നിന്നും വന്ന് കുർബ്ബാനയിൽ പങ്കെടുത്ത ആനന്ദകരമായ ചരിത്ര നിമിഷങ്ങളായിരുന്നു ആ ദേവാലയത്തിൽ ഒരു ജനത സാക്ഷ്യം വഹിച്ചത്.

വിശുദ്ധ കുർബ്ബാനയർപ്പണം: വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു

എന്തുകൊണ്ടാണ് ഏതൊരു ആഘോഷത്തേക്കാളും സ്വീകരണങ്ങളെക്കാളും അവർ വിശുദ്ധ കുർബ്ബാനയ്ക്ക് പ്രധാന്യം നൽകുന്നത്? എന്തുകൊണ്ടാണ് ഇടവക വികാരി വരുന്ന ആഴ്ചയിലെ കുർബ്ബാനയുടെ നേതൃത്വം അവർക്കു നൽകീടാൻ താല്പര്യപ്പെടുന്നു എന്നറിയിച്ചപ്പോൾ ഒരു എതിർപ്പും പറഞ്ഞീടാതെ വൻ കരഘോഷങ്ങളോടുകൂടെ അതിനെ സ്വീകരിച്ചത്?

ഒരു മുതിർന്ന മത്സ്യത്തൊഴിലാളി പറഞ്ഞ വാക്കുകളാണ് അത്ഭുതപ്പെടുത്തിയത് “ഞങ്ങൾ അതുവരെ പോയീടാത്ത ഇടങ്ങളിൽ പോയി ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിച്ച് രക്ഷാപ്രവർത്തനം നടത്തി. കുത്തൊഴുക്കിൽ ഞങ്ങളുടെ ജീവനോടപ്പം തന്നെ ഞങ്ങളുടെ വള്ളങ്ങളിൽ കയറിയ ആൾക്കാരുടെയും ജീവിതങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കടലിനെക്കാൾ നേർവിപരീതമായ സാഹചര്യം. ഏതെങ്കിലും ഒരിടത്ത് അതായത് അടിത്തട്ടിൽ എന്താണെന്ന് അറിയാതെ മുന്നോട്ടു പോകുമ്പോൾ ചെറിയ ഒരു മുട്ടൽ തന്നെ, മൊത്തം വളളത്തെ മറിച്ചു ജീവനുകൾ ഒഴുക്കിൽപ്പെടും. വെള്ളത്തിനു മീതെ നടന്ന നമ്മുടെ ദൈവം ഞങ്ങളെ ഒരു അപകടവും കൂടാതെ വീടുകളുടെയും റോഡുകളുടെയും  മുകളിലൂടെ നിഷ്പ്രയാസം ഞങ്ങളുടെ രക്ഷാപ്രവർത്തനം സുഗമമാക്കി എന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതിന്റെ നന്ദിയായിട്ടാണ് അതിലുപരി ഒരു കൃതജ്ഞതാബലിയർപ്പണമായിട്ടാണ് ഞങ്ങൾ ഈ അവസരത്തെ കാണുന്നത്.” അഭിമാനപൂർവ്വം പറഞ്ഞു നിർത്തി.

അത്ര സമ്പന്നരല്ലെങ്കിലും അവർക്കു ഞായർ കുർബ്ബാന നിർബന്ധമാണ്. ജനനം മുതൽ മരണം വരെ അവർ തീവ്ര വിശ്വാസത്തിൽ സഭയോട് ചേർന്നു നിൽക്കുന്നു.

ആഘോഷകരമായ ദിവ്യബലിയും മത്സ്യത്തൊഴിലാളികളുടെ നേതൃത്വവും

അങ്ങനെ 8.15 ലെ കുർബ്ബാനയ്ക്ക് രക്ഷാപ്രവർത്തനത്തിനു പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ നേതൃത്വം നൽകി. അൾത്താരയിലേക്കുള്ള പ്രദക്ഷിണത്തിൽ മത്സ്യത്തൊഴിലാളികൾ അവരുടെ കരങ്ങളിൽ പ്രളയ കേരളത്തിന്റെ പ്രതീകമായി കൈകളിൽ ഇരുകരങ്ങൾ കേരളത്തെ താങ്ങുന്ന ചിത്രവുമായി അൾത്താരയിലേക്ക് വൈദീകരോടപ്പം പങ്കെടുത്തു. തുടർന്ന് ഇരു വായനകളും വിശ്വാസികളുടെ പ്രാർത്ഥനയും മത്സ്യത്തൊഴിലാളികൾ ബലിമധ്യേ വായിച്ചു. ഇടവക വികാരി ജെസ്റ്റിനച്ചൻ മുഖ്യകാർമ്മികനായിരുന്ന വി. ബലിമദ്ധ്യേ വിചിന്തന പ്രസംഗത്തിൽ ഫാദർ ജയിംസ് കുലാസ് മത്സ്യത്തൊഴിലാളികൾ ചെയ്ത ദുർഘടവും സാഹസികവുമായ രക്ഷാപ്രവർത്തനത്തെ പ്രശംസിച്ചു.

കാഴ്ച സമർപ്പണത്തിൽ തങ്ങളുടെ ഇല്ലായ്മകളിൽ നിന്നും അവർ നൽകി. സ്ത്രോത കാഴ്ചയെടുക്കാൻ അവർ തങ്ങളുടെ ജനങ്ങളുടെ ഇടയിലേക്ക് കടന്നു ചെന്നപ്പോൾ രക്ഷാ ദൗത്യത്തിനപ്പുറം അവരുടെ ദുരിതമകറ്റാനുള്ള സാമ്പത്തിക സഹായമായി ആ കാഴ്ചപ്പണം നൽകുന്നതിൽ സഹായിക്കുന്നതിലൂടെ അവർ മാതൃകയായിടുന്നു.

ദുരന്തഭൂമിയിൽ നിന്നും അവരെത്തേടിയത്തിയ ആദരവ്

ദുരന്തമുഖത്ത് അവരെ തേടി ചങ്ങനാശ്ശേരിയിൽ നിന്നും അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോസ് മുകളേലിന്റെ നേതൃത്വത്തിൽ കത്തോലിക്കാ കോൺഗ്രസ് അംഗങ്ങൾ എത്തുകയും ബലിയിൽ പങ്കുകാരാകുകയും ചെയ്തു. ഇടവക നൽകിയ ആദരിക്കൽ ചടങ്ങിൽ മത്സ്യത്തൊഴിലാളികൾക്ക് ഓണക്കോടിയായി നേരിയമുണ്ട് സമ്മാനിക്കുകയും അതിനൊപ്പം തന്നെ ഇടവകയ്ക്ക് ആദര സൂചകമായി ഇടവക വികാരിയ്ക്ക് പ്രശസ്തി ഫലകം നൽകുകയും ചെയ്തു. ഒപ്പം ‘ആലപ്പുഴ – ചങ്ങനാനാശ്ശേരി- കുട്ടനാടുകാരെ സംബന്ധിച്ചടത്തോളം, വിഴിഞ്ഞം എന്നാൽ ഞങ്ങളുടെ സ്വർഗ്ഗവും ഈ മത്സ്യത്തൊഴിലാളികൾ ഞങ്ങളുടെ രക്ഷകരും. നിങ്ങളുടെ വലിയ മനസ്സിന് ഒത്തിരി നന്ദി’ എന്ന ആദരവിന്റെയും നന്ദിയുടെയും വാക്കുകളും.

എന്നാൽ തങ്ങളെ ആദരിക്കാൻ വന്നവരെ വെറുംകൈയ്യോടെ വിഴിഞ്ഞം ജനത തിരികെ യാത്രയാക്കിയില്ല. പകരം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇടവക തലത്തിൽ സ്വരൂപിച്ച സാധനങ്ങളും അവർക്കു നൽകി നിറഞ്ഞ മനസ്സോടെ യാത്രയാക്കി.

ഒരു പക്ഷേ ഒരേ അൾത്താരയ്ക്ക് രണ്ടറ്റങ്ങൾ നമ്മുക്ക് കാണാനാകും. ആദരങ്ങൾ ഏറ്റുവാങ്ങുന്ന അതെ ജനത തന്നെയാണ്കഴിഞ്ഞ നവംബർ 29 ന് താണ്ഡവമാടിയ ഓഖിയിൽ തങ്ങളുടെ ഒറ്റവരെ നഷ്ടമായപ്പോൾ വിലപിച്ച് സങ്കടങ്ങളുടെ ഗർത്തങ്ങളിലേക്ക് വീണു പോയതും….. ആ മുറിവുകൾ ഉണങ്ങത്തിനു മുൻപേ തങ്ങളുടെ ജീവനോപാധികളായ വള്ളങ്ങളുമായി അന്നുവരെ തങ്ങളുടെ ജീവിതങ്ങളിൽ കണ്ടിട്ടില്ലാത്ത ജനതക്കൾക്കും ദേശങ്ങൾക്കും വേണ്ടി കുതിച്ചത്… അതിന്റെ ബാക്കി പത്രങ്ങൾ ഇപ്പോഴും തീരങ്ങളിൽ കാണാം … തകർന്ന വള്ളവും കേടായ എഞ്ചീനുമായി ഒരു നിഷ്കളങ്ക ചിരിതൂകി അവൻ നീന്നീടുന്നു കടലിന്റെ പെന്നോമന പുത്രൻ…..

ആദരങ്ങൾ ഏറ്റുവാങ്ങുന്ന അതെ ജനത തന്നെയാണ് കണ്ടിട്ടില്ലാത്ത ജനതകൾക്കും ദേശങ്ങൾക്കും വേണ്ടി കുതിച്ചത്. അതിന്റെ ബാക്കി കഴിഞ്ഞ നവംബർ 29 ന് താണ്ഡവമാടിയ ഓഖിയിൽ തങ്ങളുടെ ഒറ്റവരെ നഷ്ടമായപ്പോൾ വിലപിച്ച് സങ്കടങ്ങളുടെ ഗർത്തങ്ങളിലേക്ക് വീണു പോയതും… സ്വന്തം മകനുവേണ്ടി, ഭർത്താവിനു വേണ്ടി, അച്ഛനു വേണ്ടി, സഹോദരനു വേണ്ടി, ഓഖി കവർന്നെടുത്ത, ആഴിയുടെ അഗാധങ്ങളിലേക്ക് കൊണ്ടുപോയ ഒരിക്കലും തിരിച്ചു വരാത്ത ജീവനുകൾക്കു വേണ്ടി നിലവിളികൾ ഉയർത്തിയതും…. ആ മുറിവുകൾ ഉണങ്ങുന്നതിനു മുൻപേ തങ്ങളുടെ ജീവനോപാധികളായ വള്ളങ്ങളുമായി അന്നുവരെ തങ്ങളുടെ ജീവിതങ്ങളിൽ കണ്ടിട്ടില്ലാത്ത ജനതകൾക്കും ദേശങ്ങൾക്കും വേണ്ടി കുതിച്ചത്…

അതിന്റെ ബാക്കി പത്രങ്ങൾ ഇപ്പോഴും തീരങ്ങളിൽ കാണാം… തകർന്ന വള്ളവും കേടായ എഞ്ചീനുമായി ഒരു നിഷ്കളങ്ക ചിരിതൂകി അവൻ നീന്നീടുന്നു കടലിന്റെ പെന്നോമന പുത്രൻ….

ക്ലിന്റൺ എൻ സി ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.