സഭയ്ക്ക് രണ്ട് വിശുദ്ധരും ഒരു വാഴ്ത്തപ്പെട്ടവളും കൂടി

പത്ത് പുണ്യാത്മാക്കളെക്കൂടി വിശുദ്ധപദവിയിലേയ്ക്ക് അടുപ്പിച്ച് ഫ്രാൻസിസ് പാപ്പാ. അതിൽ രണ്ടുപേരെ വിശുദ്ധപദത്തിലേക്കും ഒരാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കും ഉയർത്തിക്കഴിഞ്ഞു.

ഇറ്റലിയിലെ ഡോട്ടേഴ്സ് ഓഫ് ബ്ലെസ്ഡ് കാമിലസ് സന്യാസ സഭയുടെ സ്ഥാപകയായ വാഴ്ത്തപ്പെട്ട സി. ഗുസപ്പീന വന്നീനിയാണ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നവരിൽ ഒരാൾ. ഇറ്റാലിയൻ സന്യാസിനിയായ അവർ 1859-ലാണ് ജനിച്ചത്. 1911-ലായിരുന്നു മരണം.

ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ഓഫ് ദി മദർ ഓഫ് ഗോഡ് സന്യാസ സഭാംഗമായ വാ. സിസ്റ്റർ ഡെൽസ് ലോപ്സ് പൊന്തിസ് ആണ് വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തി. ബ്രസീലീയൻ സന്യാസിനിയായ അവർ 1914-ലാണ് ജനിച്ചത്. 1992-ൽ ഇഹലോകവാസം വെടിഞ്ഞു.

ദൈവദാസിയായ ഇറ്റാലിയൻ സന്യാസിനി, സിന്ദി ലൂസിയ ആണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേരാൻ യോഗ്യയായിരിക്കുന്നത്. 1909 – 1954 ആയിരുന്നു അവരുടെ ജീവിത കാലഘട്ടം.

ഇറ്റലിയിലെ ബിഷപ്പ് ജിയോവാനി ബത്തിസ്ത പിനാർഡി, ഫാ. കാർലോ സലേരിയോ,സി. മരിയ എഫ്രാസിയ ലാക്കോണിസ്, സ്പാനിഷ് വൈദികനായ ഫാ. ഡൊമെനിക്കോ ലാസറോ, ബ്രസീലിയൻ കപ്പൂച്ചിൻ സന്യാസിനിയായ സാൽവത്തോർ ഡികാസ്ക എന്നിവരാണ് ദൈവദാസരായി ഉയര്‍ത്തപ്പെട്ടവർ.