ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ജപമാല മാരത്തണിന് ഇന്ന് നേതൃത്വം നല്‍കുന്നത് വേളാങ്കണ്ണി ആരോഗ്യമാതാ ബസലിക്ക

കോവിഡ് മഹാമാരിയില്‍ നിന്ന് ലോകം മുഴുവന്‍ മുക്തി നേടുന്നതിനായി ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ജപമാല മാരത്തണിന് ഇന്ന് നേതൃത്വം നല്‍കുന്നത് വേളാങ്കണ്ണി ആരോഗ്യമാതാ ബസിലിക്ക. ജപമാല മാരത്തണിന്റെ 14-ാം ദിനത്തില്‍ പ്രാര്‍ത്ഥന നയിക്കേണ്ടത് വേളാങ്കണ്ണിയിലെ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രമാണെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു.

ശാസ്ത്രജ്ഞരെയും വൈദ്യശാസ്ത്ര ഗവേഷണകേന്ദ്രങ്ങളെയുമാണ് ഇന്നത്തെ ജപമാല പ്രാര്‍ത്ഥനയില്‍ നിയോഗങ്ങളായി സമര്‍പ്പിക്കുന്നത്. മേയ് ഒന്നു മുതല്‍ 31വരെയുള്ള ജപമാല മാരത്തണില്‍ ഓരോ ദിവസത്തേയും ജപമാല നയിക്കുന്നത് വിവിധ രാജ്യങ്ങളില്‍ നിന്ന് പാപ്പാ തിരഞ്ഞെടുത്ത പരിശുദ്ധ മറിയത്തിന്റെ തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. ഇന്ത്യയില്‍ നിന്ന് പാപ്പാ തിരഞ്ഞെടുത്തത് വേളാങ്കണ്ണിയാണ്.

ജപമാല മാരത്തണിന് മേയ് ഒന്നിന് പാപ്പയാണ് ആരംഭം കുറിച്ചത്. ഓരോ ദിവസത്തിനായി വിവിധ നിയോഗങ്ങളും പാപ്പ തിരഞ്ഞെടുത്ത് നല്‍കിയിട്ടുണ്ട്. ജപമാല നയിക്കുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് ആശീര്‍വദിച്ച ജപമാലകളും പാപ്പാ അയച്ചു നല്‍കിയിരുന്നു. പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ജപമാല മാരത്തണിന് നേതൃത്വം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.