പരാഗ്വേയിലെ തക്കുമ്പൂ തടവറയില്‍ പ്രക്ഷോഭം: ജയിലുകളുടെ ദയനീയാവസ്ഥയെ അപലപിച്ച് മെത്രാന്മാര്‍

രാജ്യത്തെ ഏറ്റവും വലിയ തടവറയായ അസുന്‍സിയോനിലെ തക്കുമ്പു ദേശീയ ജയിലില്‍ ഫെബ്രുവരി 16-ന് ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ കലാപത്തില്‍ 7 പേര്‍ മരിക്കുകയും അനേകം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഈ സംഭവത്തെ അപലപിച്ച മെത്രാന്മാര്‍ അവിചാരിത മരണത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനവും ആത്മീയസാന്നിധ്യവും അറിയിച്ചു.

തടവറകളില്‍ അഴിമതിയും അടിസ്ഥാനമായ തടവറ നവീകരണങ്ങളും നടക്കാത്തിടത്തോളം വിധി പ്രഖ്യാപിക്കാതെ തടവില്‍ പാര്‍പ്പിക്കാന്‍ വലിയ കെട്ടിടമുണ്ടാകുന്നതില്‍ അര്‍ത്ഥമില്ല എന്നും തടവില്‍ പാര്‍പ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളില്ലാത്തതിനെയും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധത്തെയും ക്രിമിനല്‍ സംഘങ്ങളുടെ അക്രമങ്ങളുടെ വര്‍ദ്ധനയും മെത്രാന്‍സമിതി അപലപിച്ചു.

ദേശീയ സര്‍ക്കാറിനോടും നീതിന്യായ – നിയമനിര്‍മ്മാണ സഭയോടും കൂടുതല്‍ മാനുഷികമായ പരിഗണന, സ്വാതന്ത്ര്യം തടഞ്ഞുവച്ചിരിക്കുന്ന ഇനിയും ഒരു അവസരത്തിന് അര്‍ഹതയുള്ളവരുടെ നേര്‍ക്ക് കാണിക്കാനും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇരട്ടിപ്പിക്കാനും മെത്രാന്‍സമിതി ആഹ്വാനം ചെയ്തു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.