തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജേക്കബ് ചെറയത്ത് അന്തരിച്ചു

പൗരോഹിത്യത്തിന്റെ പാവനപാതയിൽ അജപാലന രംഗത്ത് ദീർഘകാലം പ്രവർത്തിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജേക്കബ് ചെറയത്ത് (85) 2021 ഏപ്രിൽ 30, രാത്രി 11:30 -ന് അന്തരിച്ചു. മൃതസംസ്കാരം 2021 മെയ് 2-ന് ഞായർ ഉച്ച കഴിഞ്ഞ് 2 മണിക്ക് മരത്താക്കര പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

തൃശ്ശൂർ അതിരൂപത മരത്താക്കര ഇടവകയിലെ ചെറയത്ത് പരേതരായ കൊച്ചുവാവ്വു – അച്ചായി ദമ്പതികളുടെ മകനായി 1936 ആഗസ്റ്റ് 22-ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനത്തിനുശേഷം 1964 ഡിസംബർ 1-ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്ന് ബോംബെയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.

പാലക്കാട് സെന്റ് റാഫേൽ, ഒളരിക്കര, ഏനമാവ് എന്നീ ഇടവകകളിൽ സഹവികാരിയായി സേവനം ആരംഭിച്ച അദ്ദേഹം ബ്രഹ്മകുളം, വൈലത്തൂർ, ആറ്റുപുറം, തൂമ്പാക്കോട്, കൊന്നക്കുഴി, നടവരമ്പ്, വടക്കുംകര, തിരൂർ, തങ്ങാലൂർ, അന്തിക്കാട്, ഏങ്ങണ്ടിയൂർ, കോട്ടപ്പടി, ഏനമാവ്, പുത്തൻപീടിക, മറ്റം ഫൊറോന, ആളൂർ, ഡോളേഴ്സ് ബസിലിക്ക, അമ്മാടം, പൂത്തറയ്ക്കൽ, വെങ്ങിണിശേരി, മുണ്ടത്തിക്കോട് എന്നീ പള്ളികളിൽ വികാരിയായും കല്ലേറ്റുംക്കര, കൂനംമൂച്ചി ഇടവകകളിൽ നടത്തുവികാരിയായും ക്രൈസ്റ്റ് വില്ല ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

2013 ഫെബ്രുവരി ആറു മുതൽ സെന്റ് ജോസഫ്സ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ‌

റോസി, ഫാ. ജോസ് ചെറയത്ത് സിഎംഐ, പരേതരായ സെബാസ്റ്റ്യൻ, സി. എൽവീര സിഎംസി, സി. പ്രോസ്പ്പർ സിഎച്ച്എഫ് എന്നിവർ സഹോദരങ്ങളാണ്.

കർത്താവിന്റെ മുന്തിരിത്തോപ്പിൽ അഹോരാത്രം അദ്ധ്വാനിച്ച ചെറയത്ത് ബഹു. ജേക്കബ് അച്ചന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ…

ഫാ. നൈസൺ ഏലന്താനത്ത്, തൃശൂർ അതിരൂപത പി.ആർ.ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.