സ്പെയിനിലെ മാഡ്രിഡിൽ നടന്ന സ്‌ഫോടനത്തിൽ നവ വൈദികൻ കൊല്ലപ്പെട്ടു

സ്‌പെയിനിലെ മാഡ്രിഡിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന വൈദികൻ മരണമടഞ്ഞു. ഫാ. റൂബൻ പെരെസ് അയാല എന്ന വൈദികനാണ് മരണമടഞ്ഞത്. ജൂണിലായിരുന്നു ഈ വൈദികൻ പൗരോഹിത്യം സ്വീകരിച്ചത്.

മാഡ്രിഡിന്റെ മധ്യഭാഗത്തുള്ള പ്യൂർട്ട ഡി ടോളിഡോയ്ക്കടുത്തുള്ള വിർജെൻ ഡി ലാ പലോമ ഇടവകയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ നിയമനം. ഈ ഇടവകയിൽ വച്ചാണ് സ്ഫോടനം ഉണ്ടായതും. റെക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ വാതക ചോർച്ചയിലാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നിരുന്നു.

ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാ. റൂബൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കവെയാണ് മരണമടഞ്ഞത്. സഹോദരനും രൂപതാ വൈദികനുമായ ഫാ. പാബ്ലോയിൽ നിന്ന് അന്ത്യ കൂദാശ സ്വീകരിച്ച ശേഷം ആയിരുന്നു മരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.