മൊസൂളിലെ തകർക്കപ്പെട്ട കത്തോലിക്കാ ദേവാലയങ്ങൾ പുനർനിർമ്മിക്കും: യുഎഇ

മൊസൂളിൽ 2014-ൽ ഇസ്‍ലാമിക് സ്റ്റേറ്റ്  തകർത്ത രണ്ടു പള്ളികൾ യുണസ്കോയുമായി ചേർന്ന് പുനർനിർമ്മിച്ചു നൽകുമെന്ന് യുണൈറ്റഡ്  അറബ് എമിറേറ്റ്‌സ്. അൽ – തഹേര, അൽ – സാ എന്നീ പള്ളികളാണ് പുനർനിർമ്മിച്ചു കൊടുക്കുക എന്ന് യുഎഇ സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രി നൂറ അൽ കാബി പറഞ്ഞു.

മതപരമായി പ്രാധാന്യമുള്ള 28 നഗരങ്ങളുടെ നിയന്ത്രണം ഇസ്ലാമിക സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. വളരെ പുരാതനമായ രണ്ട് പള്ളികളായിരുന്നു പുനർ നിർമ്മിക്കപ്പെടുന്ന രണ്ടു ദേവാലയങ്ങൾ. മൊസൂളിലെ ചരിത്രപരമായ സൃഷ്ടികൾ പുനർനിർമ്മിക്കുന്നതിനായി 2018 ഏപ്രിലിൽ ഒപ്പു വച്ച 50.4 മില്യൺ ഡോളറിന്റെ കരാര്‍ പ്രകാരമാണ് പുതിയ തീരുമാനം.

ക്രിസ്ത്യൻ സമൂഹത്തെ ഇസ്ലാമിക സ്റ്റേറ്റ് കീഴടക്കിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. അനേകായിരം ക്രിസ്ത്യാനികളെ അവർ കൊന്നൊടുക്കിയിരുന്നു. അതിനാല്‍ യഥാർത്ഥത്തിൽ ഇപ്പോൾ രാജ്യത്തെ ക്രിസ്ത്യാനികൾ വംശനാശത്തിന്റെ വക്കിലാണ് എന്ന് എർബാലിലെ കൽദിയൻ ആർച്ചുബിഷപ്പ് ബഷർ വർധ പറഞ്ഞു.