അഞ്ചു കരയും കടന്ന് റേഡിയോ ആഞ്ചലോസ്

നന്മയുടെ പ്രതീകങ്ങളായാണ് മാലാഖമാരെ ലോകം കാണുന്നത്. ഇത് മാലാഖമാരുടെ റേഡിയോ. സ്നേഹിക്കാൻ പഠിപ്പിക്കുന്ന, നിരാശയുടെ ഇരുളറകളിൽ നിന്നും പ്രത്യാശയുടെ വെളിച്ചത്തിലേയ്ക്ക് മനുഷ്യരെ കൈപിടിച്ചു നടത്തുന്ന കുറച്ചു മാലാഖമാരുടെ കൂട്ടം – റേഡിയോ ആഞ്ചലോസ്.

2020 ഡിസംബർ മാസത്തിൽ 5 വർഷം പൂർത്തിയാവുകയാണ് റേഡിയോ ആഞ്ചലോസ് എന്ന ഓൺലൈൻ റേഡിയോ സ്റ്റേഷൻ. എല്ലാ മനുഷ്യരെയും സ്വന്തമായി കാണുവാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ മാർഗ്ഗത്തിലൂടെ ജാതി-മതഭേദമന്യേ എല്ലാവർക്കും വേണ്ടിയുള്ള മൂല്യാധിഷ്ഠിത പരിപാടികളും പഠനപരിപാടികളും കലാപ്രധാന്യമുള്ള പരിപാടികളുമെല്ലാം ഉൾക്കൊള്ളുന്ന യുവജന റേഡിയോ സ്റ്റേഷൻ ആണ് റേഡിയോ ആഞ്ചലോസ്.

കൈക്കുമ്പിളിൽ ലോകം ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഒട്ടനേകം മീഡിയ പ്രവർത്തനങ്ങൾ  നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  എന്തിനാണ് ഇത്തരമൊരു റേഡിയോ സ്റ്റേഷൻ ? റേഡിയോ ആഞ്ചലോസിന്റെ ആവശ്യകത എന്താണ്?

ഉത്തരം വളരെ ലളിതമാണ് – സ്നേഹിക്കാൻ… സ്നേഹത്തെക്കുറിച്ച് വാതോരാതെ പറയുവാൻ… റേഡിയോ ആഞ്ചലോസ് അവതരിപ്പിക്കുന്ന പരിപാടികളിലെല്ലാം ഈ സ്നേഹത്തിന്റെ സാന്നിധ്യം നമുക്ക് അനുഭവിക്കുവാൻ സാധിക്കും. തിരക്കു പിടിച്ച്‌ ഓടിക്കൊണ്ടിരിക്കുമ്പോൾ അല്പം ശാന്തമായിരുന്ന് സ്വയം മനസിലാക്കുവാൻ ഈ റേഡിയോ വളരെ സഹായകരമാണ്. മൊബൈൽ ആപ്ലിക്കേഷൻ വെബ്സൈറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയ എല്ലാ നൂതനസംവിധാനങ്ങളും ഈ പ്രസ്ഥാനത്തിനു ശക്തി പകരുന്നു. ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളിലും റേഡിയോ ആഞ്ചലോസ് പ്രവർത്തകരുണ്ട്. മലയാളം കൂടാതെ ഇംഗ്ലിഷ്, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും റേഡിയോ ആഞ്ചലോസ് ലഭിക്കുന്നു.

ധന്യ വിൻസെന്റ്, ഫിപിൻ പോൾ തുടങ്ങിയവർ തുടക്കം കുറിച്ച റേഡിയോ ആഞ്ചലോസിന്റെ വളർച്ചയക്ക് സ്പിരിച്വല്‍ ഡയറക്ടർ ഫാ. ഫ്രാൻസിസ് ആളൂർ, ക്രീയേറ്റീവ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ CMI, ഫിപിൻ പോൾ (ഇന്ത്യ), ധന്യ വിൻസെന്റ് (കാനഡ), ഡോൺസി ഫിപിൻ (പ്രോഗ്രം കോർഡിനേറ്റർ), വിക്ടർ (പ്രോഗ്രം കോർഡിനേറ്റർ), അഭിനേത്രി മോഹിനി ക്രിസ്റ്റീന, പ്രൊഫ. വിൻസൻ മാസ്റ്റർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ വളരെയധികമായി ഉണ്ട്.

നന്മയ്ക്കുവേണ്ടി കലാകാരന്മാരെയും കലാസൃഷ്ടികളെയും പരിഗണിക്കുക എന്നത് റേഡിയോ ആഞ്ചലോസിന്റെ പ്രവർത്തനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ഒരുപാട് നല്ല ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങുകയും ശ്രോതാക്കളുടെ പ്രീതി നേടുകയും ചെയ്തു. പുറത്തിറക്കിയ എല്ലാ ഗാനങ്ങളും പാടിയത് പുതുമുഖ ഗായകരാണ്.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത് കൊറോണ മഹമാരിയുടെ ആകുലതകളിൽ ആശ്വാസം പകരുന്ന വളരെ മനോഹരമായ ‘തിരുഹൃദയ തിരു തണൽ’ എന്ന ഗാനമാണ്. രചന: ആനീസ് ഡേവിസ്, സംഗീതം: ഫിപിൻ പോൾ, ആലാപനം: പുതുമുഖ ഗായിക അന്ന ബിജോ, ഓർക്കസ്ട്രേഷൻ: ലിയോ ആന്റണി.

ഈ മഹമാരിയുടെ കാലത്ത് ആളുകളുടെ മനസുകളെ ബലപ്പെടുത്താൻവേണ്ടി ഒട്ടനേകം കാര്യങ്ങൾ റേഡിയോ ആഞ്ചലോസ് നടത്തുകയുണ്ടായി. കഥപറച്ചിൽ മത്സരം, 15-ഓളം കൊറോണ ഓണ്‍ലൈന്‍ ധ്യാനങ്ങൾ, ഏറ്റവുമൊടുവിൽ ‘തിരു തണൽ’ എന്ന ഗാനാലാപന മത്സരവും നടക്കുന്നു.

Radio Angelos website: https://radioangelos.org/
Daily Programs available Through Whatsapp  : +91 8129022842

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.