കോവിഡ് കാലത്ത് 30 വൈദികരെ അധികമായി നിയമിച്ച് മിനിയാപൊളിസ് അതിരൂപത

കോവിഡ് കാലത്തെ പ്രത്യേക ശുശ്രൂഷകള്‍ക്കായി സെയിന്റ് പോൾ, മിനിയാപൊളിസ് അതിരൂപത 30 വൈദികരുടെ ഒരു സംഘത്തെ അധികമായി നിയമിച്ചു. അന്‍പത് വയസിനു താഴെ പ്രായമുള്ളവരാണ് എല്ലാ വൈദികരും. ഇതുവരെ ഒരു ഡസനോളം കൊറോണ ബാധിതര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തി.

“ഇവിടുത്തെ നേഴ്സിംഗ് ഹോമുകളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായി ഈ വൈദികരെ വിളിച്ചിട്ടുണ്ട്.” ബിഷപ്പ് ആൻഡ്രൂ കോസെൻസ് പറഞ്ഞു. വൈദികരോടൊപ്പം ആശുപത്രി ജീവനക്കാരുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ അറിയുന്ന ആളുകളെയും നിയമിച്ചിട്ടുണ്ട്.

കൂടാതെ, 65 വയസ്സിനു മുകളിലുള്ള ഇടവകക്കാരെ സ്ഥിരമായി രോഗം പരിശോധിക്കുന്നതിനായി ഓൾ സെയിന്റ്സ് ഇടവക സ്റ്റാഫ് അംഗങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും ഒരു ടീമിനെയും നിയമിച്ചിട്ടുണ്ട്. ചിക്കാഗോ അതിരൂപതയിലും 24 സന്നദ്ധ പ്രവർത്തകരായ വൈദികരുടെ  ഒരു സംഘത്തെ നിയമിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.