വംശഹത്യ എന്ന ബൈഡന്റെ പ്രസ്‌താവനയെ വിമർശിച്ച് തുർക്കിയുടെ പ്രസിഡന്റ്

ഒന്നാം ലോക മഹായുദ്ധ കാലത്ത് 15 ലക്ഷം അർമേനിയൻ ക്രൈസ്തവരെ തുർക്കി കൊന്നൊടുക്കിയ സംഭവത്തെ വംശഹത്യ എന്ന പദമുപയോഗിച്ചതിനെതിരെ തുർക്കിയുടെ പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗൻ. വംശീയത, മതം, ഭാഷ, നിറം എന്നിവ കണക്കിലെടുക്കാതെ എല്ലാവരെയും ഒരേ മനുഷ്യ കുടുംബത്തിലാണ് ഉൾപ്പെടുത്തേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

അർമേനിയൻ സമൂഹത്തിന്റെ സംഭാവനയോടെ പരിശീലനം നേടിയ നിരവധി ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, എന്നിവരെല്ലാം അവരുടെ അറിവും വിയർപ്പും ഉപയോഗിച്ചു നമ്മുടെ പൊതു സമൂഹം സമ്പുഷ്ടമാക്കിയിട്ടുണ്ട്. ഒന്നാം ലോകമഹാ യുദ്ധത്തിന്റെ സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ട ഓട്ടോമൻ അർമേനിയക്കാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ പിൻഗാമികൾക്ക് അനുശോചനം അറിയിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ടർക്കിഷ് പ്രസിഡന്റ് പറഞ്ഞു. എർദോഗന്റെ ഈ പ്രസ്താവന ക്രൈസ്തവ ലോകത്തെ രോഷം കൊള്ളിക്കുകയാണ്.

“ചരിത്രകാരൻമ്മാർ വസ്തുനിഷ്ഠമായി നടത്തേണ്ട ചർച്ചകളെ നമ്മുടെ രാജ്യത്തിനെതിരായ ആക്രമണത്തിനുള്ള ഉപകരണമാക്കി മാറ്റുകയും രാഷ്ട്രീയവൽക്കരിക്കുവാനുള്ള ശ്രമത്തിൽ ഖേദിക്കുകയും ചെയ്യുന്നു.” -അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ എർദോഗൻ അപലപിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജിമ്മി കാർട്ടറും ഋണാൾഡ്‌ റീഗനും ഇതിനു മുൻപ് ‘വംശഹത്യ’ എന്ന പദപ്രയോഗം നടത്തിയിട്ടുണ്ടെങ്കിലും ജോർജ് ഡബ്ള്യു ബുഷ് മുതൽ ഡൊണാൾഡ് ട്രംപ് വരെയുള്ള അമേരിക്കൻ പ്രസിഡന്റുമാരുടെ പദാവലിയിൽ നിന്ന് ഈ പടം അപ്രത്യക്ഷമായി. അമേരിക്കയും തുർക്കിയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തെ മോശമായി ബാധിച്ചേക്കാവുന്ന തരത്തിലുള്ളതാണ് ബൈഡന്റെ പരാമർശങ്ങൾ.

അർമേനിയൻ കൂട്ടക്കൊലയുടെ നൂറ്റിയാറാം വാർഷിക വേളയിലായിരുന്നു ബൈഡന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ലോകം വലിയ അംഗീകാരമാണ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.