മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 27

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ഞങ്ങൾ അങ്ങേ വാഴ്ത്തി സ്തുതിക്കുന്നു. നസ്രത്തിലെ തിരുകുടുംബം പോലെ ഞങ്ങളുടെ കുടുംബങ്ങളെയും അങ്ങു വിശുദ്ധീകരിക്കണമേ. ഉണ്ണിയേശുവും മാതാവും യൗസേപ്പു പിതാവു വാഴുന്ന നന്മയുടെയും ഉപവിയുടെയും വിളനിലമാക്കി ഞങ്ങളുടെ കുടുംബങ്ങളെ മാറ്റണമേ. അങ്ങനെ അന്ധകാരം നിറഞ്ഞ ലോകത്തിൽ നന്മയുടെ പ്രകാശം പരത്താൻ ഞങ്ങളുടെ കുടുംബാംങ്ങളെ സഹായിക്കണമേ. ഇന്നത്തെ ഞങ്ങളുടെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“കുടുംബത്തിലുള്ള നമ്മുടെ വിശ്വാസം നമുക്കു നഷ്ടപ്പെടുത്താതിരിക്കാം! നമ്മുടെ ഹൃദയം ഒന്നും മറച്ചു വയ്ക്കാതെ എപ്പോഴും മറ്റുള്ളവർക്കായി തുറക്കാൻ കഴിഞ്ഞാൽ അതു മനോഹരമാണ്. എവിടെ സ്നേഹമുണ്ടോ, അവിടെ മനസ്സിലാക്കലും ക്ഷമയുമുണ്ട്.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നു” (ലൂക്കാ 2:52). അങ്ങയുടെ ദൈവരാജ്യത്തിൽ ശുശ്രുഷ ചെയ്യാൻ ഇന്ന് എന്നെ അനുവദിച്ചതിന് ഞാൻ നന്ദി പറയുന്നു. അങ്ങേ വഴികളിൽ നിന്ന് വ്യതിചലിച്ച് സ്വന്തം നേട്ടത്തെയും പുകഴ്ചയെയും പിൻതുടർന്നതിന് എന്നോട് ക്ഷമിക്കണമേ. നാളെ പുർണ്ണമായും അങ്ങേ വഴികളിലൂടെ നടന്ന് അനേകർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടികൊടുക്കുവാനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.