മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: സെപ്റ്റംബർ 21

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനത്തിൽ, ദൈവചനം ശ്രവിക്കുവാനും എന്റെ അയൽക്കാരോടുള്ള ബന്ധത്തിൻ അതു പ്രാവർത്തികമാക്കാനും എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവമേ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു. അങ്ങയെ ഞങ്ങളുടെ കർത്താവായി ഏറ്റുപറയുന്നു. അപ്പസ്തോലന്മാരുടെ മഹാന്നതമായ കൂട്ടായ്മയ്ക്ക് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു” (Te Deum).

ഈശോയോടൊപ്പം രാത്രി

“അവൻ (മത്തായി) എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു” (മത്താ 9: 9). ദൈവമേ അങ്ങയുടെ മനോഹരമായ സുവിശേഷത്തിനു ഞാൻ നന്ദി പറയുന്നു. അങ്ങേ വിളി ശ്രവിച്ച് അനുഗമിച്ച വി. മത്തായിയുടെ ജീവിത മാതൃക ഞങ്ങളെ സ്വാധീനിക്കട്ടെ. എന്റെ നിരവധിയായ പാപങ്ങൾ നിമിത്തം എനിക്ക് അങ്ങയുടെ മകനോ/ മകളോ ആകാൻ സാധിക്കില്ല എന്നു കരുതി പിൻവാങ്ങിയ നിമിഷങ്ങളെ ഓർത്തു മാപ്പു ചോദിക്കുന്നു. നാളെ ഓരോ വിനാഴികയിലും അങ്ങയെ ശ്രവിക്കുവാനും, അനുഗമിക്കുവാനും, അതുവഴി ജീവിതം നവീകരിക്കാനും എനിക്ക് കൃപ നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.