മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 4

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ,  വിശുദ്ധ ചാൾസ് ബറോമിയുടെ   തിരുനാൾ ദിനത്തിൽ വിശുദ്ധനെ നയിച്ച ആത്മാവു എന്റെ എളിയ ജീവിതത്തിലും വെളിച്ചം വീശട്ടെ. യേശുവിന്റെ ജീവചൈതന്യം  ഈ ലോകത്തിലെ എന്റെ ജീവിതത്തിൽ സഹോദരങ്ങൾക്ക് നന്മ വിരിക്കട്ടെ. ഇന്നത്തെ ഞങ്ങളുടെ  സന്തോഷങ്ങളും ദുഃഖങ്ങളും ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത്  പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞങ്ങൾ  സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നിന്റെ ജീവിത വഴിയാണ് പ്രഥമ സുവിശേഷ പ്രഘോഷണം എന്നു നീ ഓർക്കണം, അങ്ങനെ നി ചെയ്യുന്നില്ലെങ്കിൽ നീ ഒന്നു പറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് മറ്റുള്ളവർക്ക് പറയാൻ കഴിയുന്ന ഒരു പരിഹാസ ചിരിയായി നിന്റെ ജീവിതം മാറും.” (വി. ചാൾസ് ബറോമിയോ )

ഈശോയോടൊപ്പം  രാത്രി

“നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും” (ലൂക്കാ 11:41). ദൈവമേ ഇന്നേ ദിനം ഞങ്ങളുടെ വാക്കുകളിലൂടെയും  പ്രവർത്തികളിലൂടെയും നിന്റെ ദൗത്യം നിർവ്വഹിക്കാൻ ഞങ്ങളെ അനുവദിച്ചതിനു ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങൾക്ക് ചുറ്റുമുള്ളവരെ, പ്രത്യേകമായി ഞങ്ങളുടെ സഹായം ഏറ്റവും ആവശ്യമുള്ളവരെ അവഗണിച്ചതിനു ഞങ്ങളോട് ക്ഷമിക്കണമേ. ദൈവമേ വരണമേ, നിന്റെ കരുണയാൽ ഞങ്ങളെ സുഖപ്പെടുത്തണമേ.  നാളെ ഞങ്ങളുടെ അയൽക്കാരെ ശുശ്രൂഷിക്കാനും പ്രാർത്ഥനയിൽ വിശ്വസ്ത പുലർത്താനും  ഞങ്ങൾക്ക് കൃപ തരണമേ .  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.