മാർപാപ്പയോടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 21

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ, നിന്റെ തിരുകുമാരന്റെ പ്രിയ ദിനത്തിൽ  എന്റെ ഹൃദയം നിന്നിലേക്കു ഞാൻ ഉയർത്തുന്നു. വിശുദ്ധ കുർബാന സ്വീകരണവും  ദൈവവചന വായനയും വഴി ഈ ദിവസത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കാൻ എന്നെ പഠിപ്പിക്കണമേ ഇന്നത്തെ എന്റെ സന്തോഷങ്ങളും ദു:ഖങ്ങളും പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗത്തിനു ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവത്തിൻ നമുക്കു എപ്പോഴും പ്രത്യാശയുണ്ടെങ്കിൽ  അല്പ വിശ്വാസികളാണെങ്കിൽ പോലും ദൈവം നമ്മളെ രക്ഷിക്കുന്നു.” (ഫ്രാൻസീസ് പാപ്പ). ഈശോയെ ഏതു സാഹചര്യത്തിലും നിന്നിൽ പ്രത്യാശ അർപ്പിക്കാൻ എനിക്കു കൃപ നൽകണമേ.

ഈശോയോടൊപ്പം രാത്രി

പകലിന്‍െറ മക്കളായ നമുക്കു വിശ്വാസത്തിന്‍െറയും സ്‌നേഹത്തിന്‍െറയും കവചവും രക്‌ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.” (1 തെസലോനിക്കാ 5:8.)  ദൈവമേ, ഇന്നേ ദിനം അവസാനിക്കുമ്പോൾ ഞാൻ കണ്ടുമുട്ടിയവരിൽ നിന്നെ തിരിച്ചറിയാൻ സാധിച്ച അവസരങ്ങൾക്കു ഞാൻ നന്ദി പറയുന്നു. എന്റെ സഹോദരന്മാരെ/സഹോദരിമാരെ അവർ അർഹിക്കുന്ന രീതിയിൽ ഞാൻ പരിഗണിച്ചില്ലങ്കിൽ എന്നോടു ക്ഷമിക്കണമേ. നാളെ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്ത് സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.