ആത്മീയവും മാനസികവും ശാരീരികവുമായി തളര്‍ച്ചയിലാണോ? പരിശുദ്ധാത്മാവിനോടുള്ള ഈ പ്രാര്‍ത്ഥന ആശ്വാസം നല്‍കും

ജീവിതത്തില്‍ പോരാടി തളര്‍ന്നവരാണോ നിങ്ങള്‍? ഇനി ഒട്ടും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങളെ ശക്തിപ്പെടുത്താന്‍ പരിശുദ്ധാത്മാവിനു സാധിക്കും. ഇതാ പരിശുദ്ധാത്മാവിനോടുള്ള ഫലദായകമായ ഒരു പ്രാര്‍ത്ഥന:

ഓ പരിശുദ്ധാത്മാവേ, വരണമേ! ദാനങ്ങള്‍ നല്‍കുന്നവനേ വരിക, ഏറ്റവും വലിയ സമാശ്വാസകനേ വരിക! അവിടുന്നാണ് എന്റെ ആത്മാവിന് ഉന്മേഷം പകരുന്നവന്‍.
എന്റെ ആത്മാവ് അദ്ധ്വാനിച്ചു തളരുമ്പോള്‍ വിശ്രമം നല്‍കുന്നതും തപിക്കുമ്പോള്‍ അഭയം നല്‍കുന്നതും വേദനിക്കുമ്പോള്‍ ആശ്വസിപ്പിക്കുന്നതും അവിടുന്നാണ്.

ഓ പരമപ്രകാശമേ, അവിടുന്നാണ് വരള്‍ച്ചയില്‍ ജലമേകുന്നവന്‍, ഞങ്ങളുടെ മര്‍ക്കടമുഷ്ടിയെ ആര്‍ദ്രമാക്കുന്നവന്‍, ഞങ്ങളുടെ തണുത്ത ഹൃദയങ്ങളെ ഊഷ്മളമാക്കുന്നവന്‍. വഴിതെറ്റുന്ന ഞങ്ങളുടെ പാദങ്ങളെ അവിടുന്ന് നയിക്കണമേ!
അങ്ങില്‍ പ്രത്യാശ വയ്ക്കുന്നവര്‍ക്ക് അങ്ങേ ഏഴു ദാനങ്ങളും നല്‍കണമേ, അനന്തമായ ആനന്ദവും പകര്‍ന്നരുളണമേ, ആമ്മേന്‍.