മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 21

സന്നദ്ധപ്രവര്‍ത്തകര്‍ 

നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍ എന്ന അങ്ങയുടെ കല്‍പ്പന അനുസരിച്ച് പരസ്‌നേഹത്തിന്റെ വലിയ മാതൃക നല്‍കി ജീവിതകാലത്ത് സഹോദരങ്ങള്‍ക്ക് സഹായഹസ്തവുമായി മാറിയ സന്നദ്ധ പ്രവര്‍ത്തകരായ സഹോദരങ്ങളെ ഓര്‍ക്കുന്നു. എളിയവര്‍ക്കും, പാവപ്പെട്ടവര്‍ക്കും അവര്‍ നല്‍കിയ ശുശ്രൂഷ അങ്ങേയ്ക്കുള്ള ശുശ്രൂഷ തന്നെയായിരുന്നുവേല്ലാ. കരുണയുള്ള അങ്ങേ ഹൃദയം ഈ ആത്മാക്കള്‍ക്കായി തുറക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.