മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 22

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹനിധിയായ പിതാവേ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ നിന്റെ പരിശുദ്ധാത്മാവിനാൽ ഞാൻ പറയുന്നതും ജീവിക്കാനും, പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയാൽ നിനക്ക്  സമ്പൂർണ്ണ സമർപ്പണ നടത്തുവാനും എന്നെ സഹായിക്കണമേ.  ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ഭയപ്പെടേണ്ട, സാമാന്യത്വം കൊണ്ട് തൃപ്തിപ്പെടരുത്. ആഴത്തിലേക്കു നീക്കി വലയെറിയുവിൻ.” (വി. ജോൺ പോൾ രണ്ടാമൻ പാപ്പ)

ഈശോയോടൊപ്പം രാത്രി

“ദൈവമായ കർത്താവ് അരുളിചെയ്യുന്നു: ഞാനാണേ, ദുഷ്ടൻ മരിക്കുന്നതിലല്ല, അവൻ ദുഷ്ട മാർഗ്ഗത്തിൽ നിന്ന് പിൻതിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം.”(ഐസക്കിയേൽ, 33:11).  ദൈവമേ, ഇന്നേ ദിനം നീ എനിക്ക് തന്ന കൃപകൾക്ക്, എന്റെ പ്രവൃത്തികളിൽ നിന്റെ സാന്നിധ്യം നൽകി എന്നെ അനുഗ്രഹിച്ചതിന്, ആവശ്യനേരത്ത് നിന്റെ കരം നൽകി എന്നെ ഉയർത്തിയതിനു  ഞാൻ നന്ദി പറയുന്നു.  ഇന്നേദിനം  ഞാൻ എന്നോടു തന്നെ ആത്മാർത്ഥത കാണിക്കാതെ എന്റെ വാക്കുകളിലൂടെയും  പ്രവർത്തികളിലൂടെയും തെറ്റു ചെയ്തതിന്  എന്നോടു  എന്നോട് ക്ഷമിക്കണമേ.  ദൈവമേ ഈ രാത്രിയിൽ എന്റെ ഹൃദയത്തെ സുഖപ്പെടുത്തണമേ. നാളെ എന്തു വില നൽകിയും ദൈവഹിതം നിറവേറ്റാൻ എന്നെ രൂപാന്തരപ്പെടുത്തണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.