മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 18

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, വിശുദ്ധ ലൂക്കാ സുവിശേഷകന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ, നിന്റെ കാരുണ്യത്തിന്റെ സുവിശേഷം എഴുതുവാനും പ്രഘോഷിക്കുവാനും ലൂക്കായെ തിരഞ്ഞെടുത്തതിനെ പ്രതി ഞാൻ അങ്ങയെ സ്തുതിക്കുന്നു.  കാരുണ്യത്തിന്റെ ഈ ജൂബിലി വഷത്തിൽ സ്വർഗ്ഗസ്ഥനായ പിതാവിന്റെ കരുണ സ്വന്തമാക്കി എന്റെ ജീവിത സാഹചര്യങ്ങളിൽ  കാരുണ്യത്തിന്റെ സുവിശേഷമാകാൻ  എന്നെ ഒരുക്കണമേ.  ഇന്നത്തെ എന്റെ  ജീവിതം മുഴുവൻ  ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത്  പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞങ്ങൾ  സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ആനന്ദത്തിന്റെ രഹസ്യം: ഭാവാത്മകമായ ജിജ്ഞാസ അടിച്ചമർത്താതിരിക്കുക, അതിൽ ഉൾച്ചേരുക, ജീവിതം ജീവിക്കാനുള്ളതാണ് ” ( ഫ്രാൻസീസ് പാപ്പ  )

 ഈശോയോടൊപ്പം രാത്രി

” ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നു.” (ലൂക്കാ: 10:10) ദൈവമേ  ഇന്നേദിനം    ചെറിയ വാക്കിലൂടെയും  പ്രവർത്തിയിലൂടെയും എനിക്ക് ചെയ്യാൻ സാധിച്ച നന്മകളെ പ്രതി  ഞാൻ  അങ്ങേക്കു നന്ദി പറയുന്നു. നിന്റെ ഹിതത്തിന് തടസ്സം നിന്നതിനും, നിന്റെ സ്വരത്തിനു നേരെ കാതുകൾ അടച്ചതിനും   എന്നോടു ക്ഷമിക്കേണമേ. ദൈവമേ നി വന്ന് എന്റെ ഹൃദയത്തെ സുഖപ്പെടുത്തണമേ. നാളെ  ദൈവരാജ്യത്തിന്റെ ദാസനാകാൻ / ദാസിയാകാൻ എനിക്കു കൃപ തരണമേ.  ആമ്മേൻ.

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.