മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 3

ഈശോയോടൊപ്പം സുപ്രഭാതം

ദയാനിധിയായ  ദൈവമേ,  ഭാരതത്തിന്റെ ദ്വിദീയ അപ്പസ്തോലനായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ   അങ്ങേ ദൈവരാജ്യ വളർച്ചയിൽ ഭാഗഭാക്കാകാൻ എനിക്കു   കൃപ തരണമേ. സുവിശേഷം ജീവിക്കുവാനും നിന്റെ സ്നേഹ ദൗത്യത്തിൽ പങ്കുചേരാനും എന്നെ യോഗ്യനാക്കണമേ. നിന്റെ പരിശുദ്ധ ഹൃദയത്തോടു ഐക്യപ്പെട്ടു കൊണ്ട്  പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ ഇന്നത്തെ എന്റെ ജീവിതം കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“എനിക്കു ഒരിക്കലും ദിവ്യബലി അർപ്പിക്കുവാൻ കഴിയുകയില്ല എന്നു കേൾക്കുമ്പോൾ ഞാൻ മരിച്ചതായി കണക്കാക്കണം. “(വി. ഫ്രാൻസീസ് സേവ്യർ)

ഈശോയോടൊപ്പം രാത്രി

“അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ “(മര്‍ക്കോസ്‌ 16:15)ദൈവമേ,  സ്നേഹത്തിന്റെ ദൗത്യം തുടരാൻ എന്നെയും  ഉപകരണമാക്കിയതിനു ഞാൻ   നന്ദി പറയുന്നു. ഇന്നേ ദിനം മറ്റുള്ളവർക്ക് ദൈവസ്നേഹം പകർന്നു നൽകാതെയും, മറ്റു വ്യക്തികളെ അവഗണിച്ചതിനും  എന്നോട് ക്ഷമിക്കണമേ. നാളെ, മാറ്റമില്ലാത്ത നിന്റെ വചനത്തിൽ ആശ്രയിച്ച്  ഹൃദ്യമായ  പെരുമാറ്റത്തിലൂടെ യേശുവിൽ നിന്നു ഞാൻ സ്വീകരിച്ച സന്തോഷവും, ആനന്ദവും മറ്റുള്ളവർക്ക് പകർന്നു നൽകാൻ എനിക്ക് കൃപ നൽകേണമേ. ആമ്മേൻ.

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.