കൊറോണ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ മൂന്നു നോമ്പിൽ ഉപവസിച്ചു പ്രാർത്ഥിക്കണം: മാർ ക്ളീമിസ് കാതോലിക്ക ബാവാ

കൊറോണ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ മൂന്നു നോമ്പിൽ ഉപവസിച്ചു പ്രാർത്ഥിക്കുവാൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ വിശ്വാസികളെ ആഹ്വാനം ചെയ്തു. മലങ്കര കാത്തലിക്ക് അസോസിയേഷൻ തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതി അഞ്ചലിൽ സംഘടിപ്പിച്ച അത്മായ മഹാസമ്മേളനം ഉത്‌ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

രാജ്യം വലിയ പ്രതിസന്ധിയിൽക്കൂടെ കടന്നുപോകുമ്പോൾ ബന്ധങ്ങളുടെ കണ്ണി അറ്റുപോകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ബാവാ പറഞ്ഞു. മേജർ അതിഭദ്രാസന പ്രസിഡന്റ് ശ്രീ. മോനി ഏഴംകുളം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻ കേരള ഡിജിപി-യും മേജർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ജേക്കബ് പുന്നൂസ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.

ഡയറക്ടർ ഫാ. ഗീവർഗ്ഗീസ് നെടിയത്, ഫാ. ബോവസ് മാത്യു, സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൻ പുതുവേലിൽ, ജോൺ കാരവിള, സഭാതല സമിതി പ്രസിഡന്റ് വി.പി. മത്തായി, ജനറൽ സെക്രട്ടറി സാലു പതാലിൽ, ഡോ. കെ.വി. തോമസുകുട്ടി, റെജിമോൻ വർഗ്ഗീസ്, സാജൻ തോമസ് എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന പ്രവർത്തകസമ്മേളനം ബിഷപ്പ് യൂഹോനോൻ മാർ ക്രിസോസ്റ്റം ഉത്‌ഘാടനം ചെയ്തു. സെക്രട്ടറി വെള്ളൂർക്കോണം ഷാഫി, ജോളി ചാക്കോ, ജേക്കബ് കളപ്പുരക്കല്‍, ജോയി തോമസ്, രാജൻ ഏഴംകുളം തുടങ്ങിയവർ പ്രസംഗിച്ചു. പ്രൊഫ. പി.സി. അനിയൻകുഞ്ഞ് സെമിനാറിനു നേതൃത്വം നൽകി. ഒമ്പത് വൈദിക ജില്ലകളിൽ നിന്നായി 2500-പ്പരം പ്രതിനിധികൾ പങ്കെടുത്തു.