പാഠം 5: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവച്ച വിപ്ലവകരമായ ദർശനങ്ങളിൽ ഒന്നാണ് വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ് എന്നത്. വിശുദ്ധ കുർബാന ദൈവസ്നേഹത്തിന്റെ കരകവിഞ്ഞൊഴുകലാണ്. തന്റെ ഏകപുത്രനെ ഈ ലോകത്തിന് ദൈവം നൽകിയതെന്തിനാണ്..? ദൈവം മനുഷ്യനായി പിറന്നതെന്തിനാണ്..? പീഡസഹിച്ചത്, മരിച്ചത് എന്തിനാണ്..? ഉത്ഥിതനായി വിശുദ്ധ കുർബാനയിലൂടെ ഇന്നും നമ്മോടൊത്ത് വസിക്കുന്നത് എന്തിനാണ്..?

ഉത്തരം ഒന്നു മാത്രം – സ്നേഹം. നിന്നോടും എന്നോടുമുള്ള സ്നേഹം. ദൈവത്തിന്റെ അളവുകളില്ലാത്ത സ്നേഹത്തിന്റെ പ്രതീകങ്ങളിലൂടെയുള്ള ആവിഷ്കാരമല്ലേ യഥാർത്ഥത്തിൽ വിശുദ്ധ കുർബാന..!

നമുക്ക് പഠിക്കാം, വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയാണ്.