കൂടുതല്‍ സമയം ദൈവാരാധനയില്‍ ചെലവഴിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

കൂടുതല്‍ സമയം ദൈവാരാധനയില്‍ ചെലവഴിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. എപ്പിഫനി തിരുനാള്‍ ദിവസമായ ബുധനാഴ്ച ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, പാപ്പാ. അതേസമയം ദൈവത്തെ ആരാധിക്കുന്നത് അത്ര എളുപ്പമല്ല എന്നും അതിനായി നമുക്ക് ആധ്യാത്മിക പക്വത ആവശ്യമാണെന്നും മാര്‍പാപ്പാ വ്യക്തമാക്കി.

‘നാം നൈസര്‍ഗികമായി ചെയ്യുന്ന ഒരു കാര്യമല്ല ദൈവാരാധന. മനുഷ്യര്‍ ദൈവത്തെ ആരാധിക്കേണ്ടതിന്റെ ആവശ്യമുണ്ട്. നാം ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ നാം വിഗ്രഹങ്ങളെ ആരാധിക്കുകയാണ് ചെയ്യുന്നത്. ഇതിനിടയില്‍ ഒരു നിലപാടില്ല. ഒന്നുകില്‍ ദൈവം, അല്ലെങ്കില്‍ വിഗ്രഹങ്ങള്‍’ പാപ്പാ വിശദമാക്കി.

നമ്മുടെ കാലഘട്ടത്തില്‍, വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും ദൈവാരാധാന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ദൈവത്തെ ധ്യാനിക്കുന്നതെങ്ങനെ എന്നതിനെ പറ്റി നാം കൂടുതല്‍ ആഴത്തില്‍ അറിയണം. എങ്ങനെയോ നമുക്ക് ആരാധനയുടെ അര്‍ത്ഥം കൈമോശം വന്നിരിക്കുന്നു. അതിനാല്‍ നാം അതിന്റെ അര്‍ത്ഥം, സാമൂഹികമായും നമ്മുടെ വ്യക്തിപരമായ ആത്മീയ ജീവിതത്തലും വീണ്ടെടുക്കണം, പാപ്പാ വിശദമാക്കി.

സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ദിവ്യബലിയില്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിച്ച ജ്ഞാനികളെ ഓര്‍മിക്കുന്ന എപ്പിഫനി തിരുനാളിന് പാപ്പാ നേതൃത്വം നല്‍കി. കോവിഡ് മൂലം വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ദിവ്യബലിയില്‍ സംബന്ധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.