പ്രകാശമായ ദൈവത്തെ ധരിക്കുവിന്‍: ഫ്രാന്‍സിസ് പാപ്പാ

കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ മാതൃക പിന്‍ചെന്ന്, ലൗകിക അധികാരവും വിജയങ്ങളും ഉപേക്ഷിച്ച് യേശുവിലേയ്ക്ക് നയിക്കുന്ന നക്ഷത്രത്തെ പിന്‍ചെല്ലാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം.

“നാം നിഷ്‌ക്രിയമായ നമ്മുടെ ജീവിതത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റ് യാത്രയ്ക്കായൊരുങ്ങണം. പ്രകാശമായ ദൈവത്തെ ധരിച്ച് അനുദിനം നാം പ്രകാശിക്കണം. ക്രിസ്തുവിനെ നാം പൂര്‍ണ്ണമായി ധരിക്കണം” മാര്‍പാപ്പ പറഞ്ഞു. ദൈവത്തെ ധരിക്കാന്‍ നാം ആദ്യം നമ്മുടെ കാപട്യത്തിന്റെ ഉടയാട മാറ്റണം. അല്ലെങ്കില്‍ നാം ഹേറോദേസിനെ പോലെയായിത്തീരും. ദൈവത്തിന്റെ പ്രകാശത്തിന് പകരം അയാള്‍ തേടിയത് ലോകത്തിന്റെ വെളിച്ചങ്ങളും അധികാരങ്ങളും ആണ് – പാപ്പ വിശദീകരിച്ചു.

അതേ സമയം, ജ്ഞാനികളാകട്ടെ എഴുന്നേറ്റ് പ്രകാശം ധരിച്ചു. അവര്‍ മാത്രമാണ് സ്വര്‍ഗത്തില്‍ തെളിഞ്ഞ താരകം കണ്ടത്. നിയമജ്ഞരോ, ഹെറോദേസോ, ജറുസലേം വാസികളോ കണ്ടില്ല – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.