വിവേചനങ്ങൾക്കും മതപീഡനത്തിനുമെതിരെ ഫ്രാൻസിസ് പാപ്പാ

വിവേചനങ്ങൾക്കും മതപീഡനത്തിനുമെതിരെ ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. പരസ്പരം സഹോദരീ സഹോദരന്മാർ എന്ന നിലയിൽ എല്ലാ ആളുകൾക്കും അവർ ജീവിക്കുന്ന സമൂഹങ്ങളിൽ തങ്ങളുടെ അവകാശങ്ങളും അന്തസ്സും അംഗീകരിക്കപ്പെട്ട് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ ആശംസിച്ചു. ജനുവരി നാലിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് സമൂഹത്തിലെ അനീതികൾക്കെതിരെ പാപ്പാ പ്രതികരിച്ചത്.

തങ്ങൾ ജീവിക്കുന്ന സമൂഹങ്ങളിൽ വിവേചനവും മതപീഡനവും നേരിടുന്ന എല്ലാ ആളുകൾക്കും,സഹോദരീ സഹോദരന്മാരായിരിക്കുന്നതിലൂടെ അവർക്ക് സംജാതമാകുന്ന അവകാശങ്ങളും അന്തസ്സും അംഗീകരിക്കപ്പെടുന്നത് കാണാൻ വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

ലോകത്ത് വിവിധ രാജ്യങ്ങളിൽ നടക്കുന്ന വിവേചനങ്ങൾക്കും ക്രൈസ്തവർക്കെതിരെ നടക്കുന്ന മതപീഡനങ്ങൾക്കുമെതിരെ പ്രാർത്ഥിക്കാൻ ജനുവരിയിലേക്കുള്ള പ്രാർത്ഥനാ നിയോഗങ്ങൾ അടങ്ങിയ വീഡിയോ സന്ദേശത്തിലും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.