സീറോ മലബാർ ഉയിർപ്പുകാലം ആറാം വെള്ളി മെയ് 10 യോഹ. 1: 35-39 ദൈവത്തിന്റെ കുഞ്ഞാട്

“അടുത്ത ദിവസം യോഹന്നാന്‍ തന്റെ ശിഷ്യന്മാരില്‍ രണ്ടുപേരോടു കൂടെ നില്‍ക്കുമ്പോള്‍ യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!” യേശുവിനെ പരാമർശിക്കുമ്പോൾ സ്നാപകയോഹന്നാൻ ‘ദൈവത്തിന്റെ കുഞ്ഞാട്’ എന്ന വിശേഷണമാണ് ഉപയോഗിക്കുന്നത്. അതിന് ചരിത്രപരവും രക്ഷാകരവുമായ ഒരു പശ്ചാത്തലമുണ്ട്.

യഹൂദരുടെ പെസഹാവിരുന്നിന്റെ പ്രധാന സവിശേഷതകളിലൊന്ന് ആട്ടിൻകുട്ടിയുടെ സാന്നിധ്യമായിരുന്നു. ഈജിപ്തിൽ നിന്ന് രക്ഷപെടുന്നതിന്റെ തലേന്ന് ഇസ്രായേൽ കുടുംബങ്ങൾ, കർത്താവ് കല്പിച്ചതനുസരിച്ച് ആട്ടിൻകുട്ടിയെ ഭക്ഷിക്കുകയും അതിന്റെ രക്തം അവരുടെ വീടുകളുടെ പടിവാതിൽക്കൽ തളിക്കുകയും ചെയ്തിരുന്നു. ഇത് യഹൂദരുടെ വിമോചനത്തിന്റെയും പ്രതീക്ഷയുടെയും രക്ഷയുടെയും പ്രതീകമായി മാറി. എങ്കിലും വിമോചനവും രക്ഷയും പ്രതീക്ഷയും പൂർണ്ണമാകുന്നത് യേശുവിലാണ്. ലോകത്തിലെ മുഴുവൻ ജനങ്ങളുടെയും വിമോചനത്തിന്റെയും പ്രതീക്ഷയുടെയും രക്ഷയുടെയും പ്രതീകമാണ് യേശു എന്ന സന്ദേശമാണ് യോഹന്നാന്റെ വാക്കുകളിൽ നിഴലിക്കുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.