സാഹോദര്യത്തിന്റെ സൗജന്യഭാവത്തെക്കുറിച്ച് മാര്‍പാപ്പയുടെ വാക്കുകള്‍

സാഹോദര്യത്തിന്റെ സൗജന്യഭാവം ജീവിക്കാത്തവന്‍ സ്വന്തം അസ്തിത്വത്തെ സംഭ്രാന്തമായ ഒരു വ്യവഹാരമായി മാറ്റുന്നുവെന്ന് മാര്‍പാപ്പ. തന്റെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേല്ലി തൂത്തി’ എന്ന ഹാഷ്ടാഗോടു കൂടി വെള്ളിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ പ്രതിഫലേച്ഛയില്ലാത്ത സാഹോദര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. പാപ്പായുടെ വാക്കുകള്‍ ഇങ്ങനെ…

“സാഹോദര്യത്തിന്റെ സൗജന്യഭാവത്തിന്റെ അഭാവത്തില്‍ ജീവിതം തിരിച്ചുകിട്ടുന്നതിന് ആനുപാതികമായി കൊടുക്കുക എന്നത്, എന്നും മാനദണ്ഡമാക്കുന്ന കടിഞ്ഞാണില്ലാത്ത വ്യവഹാരമായി പരിണമിക്കുന്നു. എന്നാല്‍ ദൈവമാകട്ടെ, അവിശ്വസ്തരെപ്പോലും സഹായിച്ചുകൊണ്ട് സൗജന്യമായി നല്‍കുന്നു. അവിടുന്ന് ‘ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുന്നു’ എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.