കുടിയേറ്റക്കാർക്കായി മാർപാപ്പ അഞ്ചു ലക്ഷം ഡോളർ സംഭാവന നല്കി

സെ​​​ൻ​​​ട്ര​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ഞ്ചു ല​​​ക്ഷം ഡോ​​​ള​​​ർ സം​​​ഭാ​​​വ​​​ന ചെ​​​യ്ത​​​താ​​​യി വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു. യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റാ​​​മെ​​​ന്ന മോ​​​ഹം ന​​​ട​​​ക്കാ​​​തെ മെ​​​ക്സി​​​ക്കോ​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ് തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക. 2018-ൽ ​​​ആ​​​റു സം​​​ഘ​​​ങ്ങ​​​ളാ​​​യി എ​​​ത്തി​​​യ 75,000 പേ​​​രാ​​​ണ് മെ​​​ക്സി​​​ക്കോ​​​യി​​​ലു​​​ള്ള​​​ത്. ഹോ​​​ണ്ടൂ​​​റാ​​​സ്, എ​​​ൽ സാ​​​ൽ​​​വ​​​ദോ​​​ർ, ഗ്വാ​​​ട്ടി​​​മാ​​​ല എ​​​ന്നീ രാ​​​ജ്യ​​​ക്കാ​​​രാ​​​ണ് ഇ​​​വ​​​ർ.

മെ​​​ക്സി​​​ക്കോ​​​യി​​​ലെ 16 രൂ​​​പ​​​ത​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 27 പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കും. വീ​​​ട്, ഭ​​​ക്ഷ​​​ണം, മ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​ണു മു​​​ൻ​​ഗ​​​ണ​​​ന. ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് താ​​​ത്കാ​​​ലി​​​ക താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും വ​​​ത്തി​​​ക്കാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.