കുമ്പസാരത്തെക്കുറിച്ച് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ പഠിപ്പിക്കുന്നത്

12-ാം പിയൂസ് പാപ്പായുടെ മിസ്റ്റിക്കല്‍ ബോഡി ഓഫ് ക്രൈസ്റ്റ് എന്ന ചാക്രികലേഖനം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്…

1. കൂടെക്കൂടെയുള്ള കുമ്പസാരം അനുദിനം നമ്മെ പുണ്യത്തില്‍ വളര്‍ത്തും, പാപത്തില്‍ നിന്നും തിന്മയില്‍ നിന്നും സംരക്ഷിക്കും.

2. എളിമയും ആനന്ദവും ആത്മനിയന്ത്രണവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും.

3. ദുശീലങ്ങള്‍ പിഴുതെറിയപ്പെടുകയും അലസതയും മന്ദോഷ്ണതയും നീക്കപ്പെടുകയും ചെയ്യും.

4. ദൈവികപ്രവൃത്തികളും ശക്തിയും നമ്മില്‍ കൂടുതല്‍ പ്രകടമാകും.

കുമ്പസാരം എന്ന കൂദാശയിലൂടെ നമുക്ക് സംലഭ്യമാകുന്ന കൃപകള്‍ അസംഖ്യവും മനുഷ്യന് അഗ്രാഹ്യവുമാണ്. അതുകൊണ്ടാണ് വിശുദ്ധാത്മാക്കള്‍ ദിനവും വിശുദ്ധ കുമ്പസാരം നടത്തിയിരുന്നത്. അത് അവരെ സ്വര്‍ഗത്തിലേയ്ക്ക് കൂടുതല്‍ അടുപ്പിച്ചുകൊണ്ടിരുന്നു. നമുക്കും അവരെ അനുകരിക്കുന്നവരാകാം.

കര്‍ത്താവേ, സ്‌നേഹത്തോടെയും അനുതാപത്തോടെയും അനുരഞ്ജനകൂദാശ കൂടെക്കൂടെ സ്വീകരിച്ച് അനന്തമായ കൃപകള്‍ സ്വന്തമാക്കാന്‍ എന്നെ സഹായിക്കണമേ, എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.