സൃഷ്ടിയെയും ദുർബ്ബലജനത്തെയും താങ്ങിനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുക: പാപ്പാ

നൂതന യാഥാർത്ഥ്യം കെട്ടിപ്പടുക്കുന്നതിന് ഒറ്റയ്ക്കല്ല, ഒത്തൊരുമിച്ച് സ്വപ്നം കാണണമെന്ന് മാർപാപ്പാ. ഫ്രാൻസിലെ കത്തോലിക്കരുടെ തൊണ്ണൂറ്റിയഞ്ചാം സാമൂഹ്യവാരാചരണത്തിന് ഫ്രാൻസിസ് പാപ്പായുടെ നാമത്തിൽ കൈയ്യൊപ്പിട്ട് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ നല്‍കിയ സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.

പങ്കുചേരുന്നതും ഒരുമിച്ചുള്ളതുമാണെങ്കിൽ പ്രത്യേകിച്ച്, സ്വപ്നം കാണാൻ ഭയപ്പെടേണ്ടതില്ല എന്ന് പാപ്പാ ഈ സന്ദേശത്തിൽ പ്രചോദനം പകരുന്നു. സ്വപ്നങ്ങൾ പങ്കുവയ്ക്കുക എന്നതിന്റെ പൊരുൾ സമാഗമ സംസ്കൃതി പ്രവർത്തിപഥത്തിലാക്കുക എന്നതാണെന്നും പ്രത്യാശയിൽ ജീവിക്കുന്നതിന് വ്യക്തികളെ പ്രാപ്തരാക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറയുന്നു.

സിനഡാനന്തര അപ്പസ്തോലികോപദേശമായ ‘കേരിദ ആമസോണിയ’യിൽ (Querida Amazonia) വിവരിച്ചിരിക്കുന്ന മഹത്തായ സ്വപ്നത്തെക്കുറിച്ചും സൂചിപ്പിക്കുന്ന പാപ്പാ, അത് ദരിദ്രരുടെ സ്വരം കേൾക്കപ്പെടുന്നതിനും അവരുടെ ഔന്നത്യം ആദരിക്കപ്പെടുന്നതിനും വേണ്ടി അവരുടെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു സമൂഹത്തിന്റെ സ്വപ്നമാണെന്ന് വിശദീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.