ദൈവം ഒരു ചെറിയ കുഞ്ഞായാണ് ഈ ലോകത്തിലേക്ക് വന്നത്: ഫ്രാൻസിസ് പാപ്പാ

ദൈവം ഈ ലോകത്തിലേക്ക് വരുന്നത് മഹത്വത്തോടെയല്ല, മറിച്ച് ദാരിദ്ര്യത്തിൽ ജനിച്ച്, ഒരു ചെറിയ കുഞ്ഞായിട്ടാണ് എന്ന് നാം മനസിലാക്കണം എന്ന് ക്രിസ്തുമസ് ദിനത്തിൽ പാപ്പാ. ഫ്രാൻസിസ് മാർപാപ്പ ഡിസംബർ 24-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തിരുപ്പിറവിയുടെ ചടങ്ങുകൾക്കിടയിൽ നൽകിയ സന്ദേശത്തിൽ ആണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.

“സഹോദരന്മാരേ, പുൽത്തൊട്ടിലിന് മുന്നിൽ നിൽക്കുമ്പോൾ, എല്ലാ വിളക്കുകൾക്കും അലങ്കാരങ്ങൾക്കും അപ്പുറം കേന്ദ്രമായത് എന്താണെന്ന് ചിന്തിക്കുക. പുല്‍തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയാണ് നാം ധ്യാനിക്കേണ്ടത്. അവന്റെ ചെറുതാകലിൽ ദൈവം പൂർണമായി സന്നിഹിതനാണ്. അനന്തമായ സ്നേഹത്തോടെ മൃദുവായി മിടിക്കുന്ന ആ ചെറിയ ഹൃദയത്തെ ധ്യാനിക്കുക.” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഈ വർഷം 1,500 ഓളം ആളുകൾ വത്തിക്കാൻ ബസിലിക്കയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.