മൊസാംബിക്കിലെ ബിഷപ്പിന് ഫ്രാന്‍സിസ് പാപ്പായുടെ അപ്രതീക്ഷിത ഫോണ്‍ കോള്‍

മൊസാംബിക്കിലെ സംഘര്‍ഷബാധിതമായ കാബോ ഡെല്‍ഗാഡോ പ്രൊവിന്‍സിലെ പേംബാ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ലൂയിസ് ഫെര്‍ണാണ്‍ഡോ ലിസ്‌ബോയെ ഫ്രാന്‍സിസ് പാപ്പാ ബുധനാഴ്ച നേരിട്ട് ഫോണില്‍ വിളിച്ചു.

രാവിലെ പതിനൊന്നരയോടെയാണ് ബിഷപ്പ് ലിസ്‌ബോവായ്ക്ക് പാപ്പായുടെ അപ്രതീക്ഷിത ഫോണ്‍ കോള്‍ എത്തിയത്. നിലവിലെ സാമൂഹ്യ അവസ്ഥയില്‍ ആശ്വാസവും പിന്തുണയും അറിയിച്ചുകൊണ്ടായിരുന്നു പാപ്പാ വിളിച്ചതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ഇവിടുത്തെ അവസ്ഥകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യേകം നിരീക്ഷിക്കാറുണ്ടെന്നും ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ തന്നെ അറിയിക്കാനും സഹായം ചോദിക്കാന്‍ മടിക്കരുതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തതായി ബിഷപ്പ് പറഞ്ഞു.

പാപ്പാ തങ്ങളോടു കാണിക്കുന്ന കരുതലിനും സ്‌നേഹത്തിനും തിരിച്ചും നന്ദി പറഞ്ഞതായും ബിഷപ്പ് ലിസ്‌ബോവാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.