ഭൂകമ്പം: ഇന്തോനേഷ്യക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് 67 പേർ മരിച്ച സാഹചര്യത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഇന്റർനാഷണൽ റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികളുടെ തലവൻ ജാൻ ഗെൽഫാൻഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്തോനേഷ്യയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ  ഇന്തോനേഷ്യയിലെ അപ്പോസ്തോലിക ന്യൂൺഷ്യൂയ്ക്ക് അയച്ച ടെലിഗ്രാമിൽ മാർപ്പാപ്പ പ്രകൃതിദുരന്തം ബാധിച്ച എല്ലാവരോടും ഉള്ള ഹൃദയംഗമമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് പ്രാദേശിക സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.