ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധത്തിനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാർത്ഥ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധം എല്ലാവരിലും ഉണ്ടാകുന്നതിനായി പ്രത്യേകം പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ നടന്ന പൊതുപ്രഭാഷണത്തിന്റെ അവസാനത്തിലാണ് പാപ്പാ പ്രത്യേക പ്രാർത്ഥന നടത്തിയത്. ഒപ്പം കോർപസ് ക്രിസ്റ്റിയുടെ തിരുനാൾ ദിനം വളരെ പ്രതീക്ഷയോടെ കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.

യേശുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയിൽ യേശുവിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന അവബോധം എല്ലാ വിശ്വാസികൾക്കും നൽകുന്നതിനായി പ്രാർത്ഥിക്കുന്നതായി പാപ്പാ പറഞ്ഞു. ജീവിതത്തെ പ്രബുദ്ധമാക്കാൻ കൃപയുടെയും പ്രകാശത്തിന്റെയും ഉറവിടമായ ദിവ്യകാരുണ്യത്തിൽ ആശ്രയിക്കുവാൻ അദ്ദേഹം എല്ലാവരെയും ക്ഷണിച്ചു.

ദിവ്യകാരുണ്യത്തിൽ കുടികൊള്ളുന്ന യേശുവിന്റെ സാന്നിദ്ധ്യം വിശ്വാസികൾക്ക് ആഘോഷമാക്കുവാൻ സാധിക്കുന്ന പ്രത്യേക ദിനമാണ് കോർപസ് ക്രിസ്റ്റിയുടെ തിരുനാൾ ദിനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.