
ജൂണ്‍ 21 ന് ഫ്രാന്‍സിസ് പാപ്പ നടത്തിയ ജനീവ സന്ദര്‍ശനത്തിനു ശേഷം വീണ്ടും അവിടേയ്ക്കു തന്നെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയേക്കുമെന്ന സൂചന. കഴിഞ്ഞ മാസം പാപ്പ നടത്തിയത് തികച്ചും തീര്‍ത്ഥാടന യാത്ര മാത്രമായിരുന്നു. അതിനാല്‍ തന്നെ യുഎന്‍ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളെ ഒന്നും തന്നെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നില്ല.
അതുകൊണ്ട് പാപ്പ ഒരിക്കല്‍ക്കൂടി, അടുത്തുതന്നെ ജനീവ സന്ദര്‍ശിക്കാന്‍ ഇടയുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങളുടെ ജനീവ ഇന്റ്റര്‍നാഷണല്‍ എന്ന സംഘടനയില്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. സ്വിറ്റ്‌സര്‍ലണ്ട് സര്‍ക്കാര്‍ രൂപീകരിച്ച ഈ സംഘടന ഒരു അന്താരാഷ്ട്ര സംഘടന അല്ല.
ബെലാറസ്, യുക്രെയിന്‍, റഷ്യന്‍ ഫെഡറേഷന്‍ എന്നിവിടങ്ങളില്‍ നാന്‍സിയോ ആയി സേവനമനുഷ്ഠിച്ച ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജുര്‍കോവിക്, 2016 ഫെബ്രുവരിയിലാണ് ജെനീവയിലെ ഹോളി സീയുടെ തലവനായി സ്ഥാനം എല്‍ക്കുന്നത്. അദ്ദേഹമാണ് പാപ്പയുടെ സന്ദര്‍ശനത്തെക്കുറിച്ച് സൂചന നല്‍കിയത്.




