കായിക താരങ്ങളെ പ്രചോദിപ്പിക്കുന്നതിനായി ഫ്രാൻസിസ് പാപ്പായുടെ ഉദ്ധരണികൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കുന്നു

വത്തിക്കാനിലെ ഔദ്യോഗിക അത്‌ലറ്റിക്സ് ടീമായ അത്‌ലറ്റിക്ക വത്തിക്കാനയിൽ കായികതാരങ്ങളെ പ്രചോദിപ്പിക്കാനായി ഫ്രാൻസിസ് മാർപാപ്പായുടെ ഉദ്ധരണികൾ അടങ്ങിയ പുസ്തകം പ്രസദ്ധീകരിക്കുന്നു. പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം സെപ്റ്റംബർ 7 -ന് റോമിൽ (ഇറ്റാലിയൻ സമയം) രാവിലെ 11: 30 ന് നടക്കും. 124 പേജുകളുള്ള ഈ പുസ്തകം നിലവിൽ ഇറ്റാലിയൻ ഭാഷയിൽ മാത്രമേ ലഭ്യമാകൂ.

മികച്ച അന്താരാഷ്ട്ര ചാമ്പ്യന്മാർ മുതൽ വൈകല്യമുള്ള സ്ത്രീകൾ, പുരുഷന്മാർ, പരിമിതികളിൽ നിന്നുള്ള കുട്ടികൾ, ചെറുപ്പക്കാർ തുടങ്ങി എല്ലാ സാഹചര്യങ്ങളിലെയും കായികതാരങ്ങളുമായുള്ള സംഭാഷണങ്ങളിൽ നിന്നും ലഭിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ചിന്തകൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിശ്വസ്തത, സത്യസന്ധത, ലാളിത്യം, നീതിബോധം, ആത്മനിയന്ത്രണം തുടങ്ങിയ സ്വഭാവ ഗുണങ്ങൾ കായിക പരിശീലനം നടത്തുന്നവരിൽ മാത്രമല്ല എല്ലാ മനുഷ്യരിലും വളർന്നു വരേണ്ടവയാണെന്നു പുസ്തകത്തിലെ ഉള്ളടക്കം വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ടീമിന്റെ തലവൻ കെനിയൻ മാരത്തൺ തഗ്ല ലോറൂപ്പ്, ഫോർമുല 1 ഡ്രൈവറും നാല് തവണ പാരാലിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ അലക്സ് സനാർഡി പോലുള്ള പ്രഗൽഭരായ അത്‌ലറ്റുകൾ ഒപ്പിട്ട ആമുഖങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.