പൗരോഹിത്യം സ്വീകരിച്ചതിന്റെ അമ്പത്തിയൊന്നാം വാർഷികം ആചരിച്ച് ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് മാർപാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നലെ 51 വർഷം പൂർത്തിയായി. 1969 ഡിസംബർ 13ാം തീയതിയാണ് കോർഡോവ അതിരൂപതയുടെ ആർച്ച്ബിഷപ്പ് എമിരിറ്റസ്, മോൺസിഞ്ഞോർ റാമോൺ ജോസ് കാസ്റ്റലാനോയിൽ നിന്ന് പാപ്പാ വൈദികപട്ടം സ്വീകരിച്ചത്. ജോർജ് മാരിയോ ബർഗോളിയോ എന്നായിരുന്നു വൈദികനായിരുന്നപ്പോൾ പാപ്പായുടെ പേര്.

51 വർഷങ്ങൾക്കു മുമ്പ് ഡിസംബർ 13, ഒരു ശനിയാഴ്ച ദിവസമായിരുന്നു. ആഗമനകാലത്തെ മൂന്നാം ഞായറിന് തലേദിവസം. സഭയുടെ ആരാധനാക്രമത്തിൽ ഈ ദിവസത്തെ ഗൗദത്ത് ഇ സൺഡേ, അല്ലെങ്കിൽ ജോയി സൺഡേ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്പെയിനിലെ പഠനങ്ങൾക്കുശേഷം 1973 ഏപ്രിൽ 22-നാണ് പാപ്പ ഈശോസഭയിൽ വ്രതവാഗ്ദാനം നടത്തിയത്. തിരിച്ചെത്തിയ ശേഷം ജോർജ് ബർഗോളിയോ പ്രൊഫസറായും, കോളേജ് റെക്ടറായും സേവനം ചെയ്തു. 36 വയസ്സുണ്ടായിരുന്നപ്പോഴാണ് അർജന്റീനയിലെ ഈശോസഭയുടെ പ്രോവിൻഷ്യാളായി പാപ്പ തെരഞ്ഞെടുക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.