ഫ്രാൻസിസ് പാപ്പ മാമ്മോദീസാ മുക്കിയ നൈജീരിയന്‍ ‘ഹീറോ- യാചക’ന്റെ കഥ 

ദുഃഖ ശനിയാഴ്ച വൈകുന്നേരം  ഫ്രാൻസിസ് മാർപാപ്പ മാമ്മോദിസ നല്‍കിയ എട്ടുപേരില്‍ നൈജീരിയയില്‍ നിന്നുള്ള യാചകനും. ജോണ്‍ ഓഗാ എന്ന യാചകനാണ് പാപ്പയിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചത്.

യാചകൻ ആണെങ്കിലും ഇറ്റലിയുടെ ഹീറോ ആണ്  ഓഗാ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റോമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിൽ മോഷണത്തിന് എത്തിയ  ഇറ്റാലിയന്‍ മോഷ്ടാവിനെ ധീരമായി  ഓഗാ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് ഇറ്റലിയിലെ ഹീറോ ആയി അറിയപ്പെടുകയായിരുന്നു.

നിയമപരമായി ഇറ്റലിയില്‍ താമസിക്കുന്നതിന് വേണ്ട രേഖകള്‍ ഓഗയ്ക്ക് ഇല്ലായിരുന്നു. എന്നാൽ റോമിൽ പോലീസുകാർ അദ്ദേഹത്തിന്റെ ധൈര്യത്തിന് പ്രതിഫലമായി ഇറ്റലിയിൽ താമസിക്കുവാൻ അനുമതി നൽകി. അദ്ദേഹത്തിന്റെ സ്വപ്നം ഇറ്റലിയിൽ നിയമപരമായി താമസിക്കുകയും അവിടെ ജോലി ചെയ്യുകയും  ചെയ്യുക എന്നതായിരുന്നു.

“ഫ്രാൻസിസ് മാർപാപ്പയ്ക്ക് അല്ലെങ്കിൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തിയായിരിക്കും. ഞാൻ ഒരു ഹീറോയാകാൻ താൽപ്പര്യപ്പെടുന്നില്ല.  ഇറ്റലിയിൽ നിയമപരമായ താമസവും ജോലിയും ഒരു അന്തസ്സുറ്റ ജീവിതവുമാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്ന് ഓഗാ പറഞ്ഞു.

മാമ്മോദീസാ പേരായി ഫ്രാൻസെസ്കോ എന്ന പേര് ഓഗാ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.