തന്നെ ശുശ്രൂഷിച്ച ഡോക്ടറിന്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഫ്രാൻസിസ് പാപ്പാ

തന്റെ പേഴ്സണൽ ഡോക്ടർ ആയിരുന്ന ഫാബ്രിസിയോ സോക്കോർസിയുടെ മൃതസംസ്കാര ചടങ്ങിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുത്തു. ഈ മാസം ആദ്യം മരണമടഞ്ഞ ഡോക്ടറിന്റെ മൃതസംസ്‌കാരം ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു നടന്നത്.

78 -കാരനായ സോകോർസി, റോമിലെ ജെമെല്ലി ആശുപത്രിയിൽ ക്യാൻസറിനായി ചികിത്സയിലായിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ജനുവരി 9 -ന് ആണ് അദ്ദേഹം മരിച്ചത്. ഹെപ്പറ്റോളജി, ദഹനവ്യവസ്ഥ, രോഗപ്രതിരോധശാസ്ത്രം എന്നിവയിൽ വിദഗ്ധനായ സോക്കോർസിയെ 2015 ഓഗസ്റ്റിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ വ്യക്തിഗത ഡോക്ടറായി നാമകരണം ചെയ്തിരുന്നു. വത്തിക്കാനിലെ ഗവർണറേറ്റ് കെട്ടിടത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മേരി ക്വീൻ ഫാമിലി ചാപ്പലിലാണ് ഡോക്ടറുടെ മൃത സംസ്കാര ശുശ്രൂഷകൾ നടന്നത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനാണ് സംസ്കാര ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചത്. പാപ്പായുടെ പല അന്താരാഷ്ട്ര യാത്രകളിലും ഫാബ്രിസിയോ സോക്കോർസി അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.