സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ

സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുന്നത് അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. ലിബിയയിൽ സംരക്ഷണം ആവശ്യമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരോടും അഭയാർഥികളോടും മറ്റുള്ളവരോടും ഞാൻ എന്റെ സ്നേഹം പ്രകടിപ്പിക്കുന്നു.

“ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല; ഞാൻ നിങ്ങളുടെ നിലവിളി കേൾക്കുകയും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റക്കാരുടെ തിരിച്ചുവരവ് അവസാനിപ്പിക്കുകയും കടലിൽ വെച്ച് ജീവൻ നഷ്ട്ടപ്പെടാതെ സംരക്ഷിക്കുകയും വേണം,” -ഫ്രാൻസിസ് മാർപാപ്പ ഒക്ടോബർ 24-ന് പറഞ്ഞു.

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ കത്തോലിക്കാ തീർത്ഥാടകരോട് കുടിയേറ്റക്കാർക്കായി നിശബ്ദമായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.